യതീഷ് ചന്ദ്ര സിനിമയിലോ; സോഷ്യൽ മീഡിയയിൽ ചർച്ചയായി നടൻ ജയസൂര്യക്കും യതീഷ് ചന്ദ്രക്കും ഒപ്പം തിരക്കഥാകൃത്ത് രതീഷ് വേഗയും അടങ്ങുന്ന സെല്‍ഫി

കേരളത്തിലെ പോലീസുകാർക്കിടയിൽ ഹീറോയാണ് യതീഷ് ചന്ദ്രഐപിഎസ്. നടന്‍ ജയസൂര്യക്കൊപ്പമുള്ള യതീഷ് ചന്ദ്രയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം. യതീഷ് ചന്ദ്ര സിനിമയിൽ അഭിനയിക്കുകയാണോ എന്നാണ് ചിത്രം കണ്ടവര്‍ക്കൊക്കെ അറിയേണ്ടത്. നടൻ ജയസൂര്യക്കും യതീഷ് ചന്ദ്രക്കും ഒപ്പം തിരക്കഥാകൃത്ത് രതീഷ് വേഗയും അടങ്ങുന്ന സെല്‍ഫിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.
എന്നാല്‍ സത്യം ഇങ്ങനെയാണ്. ‘തൃശൂര്‍ പൂരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ കണ്ടുമുട്ടിയപ്പോള്‍ എടുത്തതാണ് ചൂടുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയ ഈ ചിത്രം. ജയസൂര്യ ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. രതീഷ് വേഗയും ഈ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചു. യതീഷ് ചന്ദ്രയേയും സിനിമയിലെടുത്തോ എന്നാണ് ആരാധകരുടെ അന്വേഷണം. സിംഹത്തിന്റെ കസ്റ്റഡിയിൽ രണ്ട് മാൻകുട്ടികൾ എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. എന്നാൽ ജയസൂര്യയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെ സൗഹൃദം പങ്കുവച്ചുകൊണ്ടുള്ള ഒരു ചിത്രം മാത്രമാണിത്.
കര്‍ണാടകയിലെ ദേവാംഗരി ജില്ലക്കാരാനായ യതീഷ്, ബംഗളൂരുവില്‍ ഇലക്ട്രോണിക് എന്‍ജിനിയറായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് ആ ജോലി ഉപേക്ഷിച്ച് ഐപിഎസുകാരനായത്.
പുണ്യാളന്‍ അഗര്‍ബത്തീസ്’, ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ജയസൂര്യ വീണ്ടും തൃശൂര്‍കാരനായി എത്തുന്ന ചിത്രമാണ് തൃശൂര്‍ പൂരം. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുള്ള് ഗിരി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. പുണ്യാളൻ അഗർബത്തീസിനും പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിനും ശേഷം ജയസൂര്യ തൃശൂർക്കാരനായെത്തുന്ന സിനിമ കൂടിയാണിത്.
സംഗീത സംവിധായകൻ രതീഷ് വേഗയുടേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ഗാനങ്ങൾക്ക് ഈണം പകരുന്നതും രതീഷ് വേഗയാണ്. ആട് 2 എന്ന ചിത്രത്തിന് ശേഷം വിജയ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് തൃശൂർ പൂരവും ചിത്രം നിർമിക്കുന്നത്.
https://www.facebook.com/Malayalivartha
























