ജോളിയെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി; ഒപ്പം മാത്യുവിനെയും; രണ്ടാമത്തെ അറസ്റ്റ് സിലിയുടെ കൊലപാതകത്തിൽ

കൂടത്തായി കേസിലെ പ്രതി ജോളി ജോസഫിനെയും മാത്യുവിനെയും സിലിയുടെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി കൊടുത്തു. റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ പോലീസ് കസ്റ്റഡിയുടെ കാലാവധി ഇന്ന് തീരും. ഇന്ന് വൈകുന്നേരം ജോളിയേയും മറ്റ് പ്രതികളേയും കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നതിനിടെ സിലിയുടെ കൊലപാതക കേസിലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കോടതി രാവിലെ അനുമതി നല്‍കി. ഇതോടെ പ്രതികളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഇന്ന് കോടതി തീരുമാനമുണ്ടാക്കും. തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറണ്ട് നല്‍കുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി. സിലി വധക്കേസിലും അറസ്റ്റുണ്ടാവുന്നതോടെ കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ അറസ്റ്റായിരിക്കും നടക്കാന്‍ പോകുന്നത്.
https://www.facebook.com/Malayalivartha
























