സ്കൂളുകാരുടെ അനാസ്ഥ; മാലിന്യടാങ്കിന് മുകളിലെ സ്ലാബ് തകർന്ന് കുരുന്നുകൾക്ക് പരിക്ക്

കൊല്ലം സ്കൂളിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരമാണ്. സ്‌കൂളിലെ മാലിന്യടാങ്കിന് മുകളിലെ സ്ലാബ് തകർന്ന് വിദ്യാര്‍ത്ഥികള്‍ ടാങ്കിനുള്ളില്‍ വീണു. സംഭവത്തിൽ അഞ്ചുകുട്ടികള്‍ക്ക് പരിക്കേറ്റിരിക്കുന്നു . കൊല്ലം അഞ്ചലിലെ ഏരൂര്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികൾക്കാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഇടവേള സമയത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























