മാനസാന്തരപ്പെടുന്ന കുറ്റവാളികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരേണ്ടുന്ന ഉത്തരവാദിത്വം സമൂഹത്തിനുണ്ട്; മാണി സി കാപ്പൻ

നല്ലവരാകുന്ന കുറ്റവാളികളെ മുഖ്യധാരയില്‍ കൊണ്ടു വരുവാന്‍ സമൂഹത്തിനെ ഓർപ്പിമ്മിക്കുന്നു മാണി സി കാപ്പന്‍. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മൂലമാണ് പലരും ജയിലാകുന്നത്. എന്നാൽ മാനസാന്തരപ്പെടുന്നവരെ മുഖ്യധാരയില്‍ കൊണ്ടു വരുവാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പൊതു സമൂഹം തയ്യാറാകണമെന്നും കാപ്പന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി .
മീനച്ചില്‍ സബ് ജയിലില്‍ സംഘടിപ്പിച്ച ജയില്‍ ക്ഷേമദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. ശേഷം സംസാരിക്കുകയായിരുന്നു എം എല്‍ എ. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ അധ്യക്ഷത വഹിച്ച ചടങ്ങിൽ . ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പി എ സിറാജുദ്ദീന്‍, പി യു തോമസ്, പി വിജയന്‍, ഫാ. മാത്യു പുതിയിടത്ത്, ലക്ഷ്മി, റ്റി വി ശ്രീനിവാസന്‍, ശിവാനന്ദന്‍ എസ്, എ സി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. പി യു തോമസ് സമ്മാനദാനം നിര്‍വ്വഹിച്ചു.
https://www.facebook.com/Malayalivartha
























