കൂടത്തായിയില്‍ സിലിയെ കൊലപ്പെടുത്തിയ കേസിലും മാത്യു പ്രതി...

കൂടത്തായിയില്‍ സിലിയെ കൊലപ്പെടുത്തിയ കേസിലും മാത്യു പ്രതി. റോയ് വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന മാത്യുവിനെ സിലി വധക്കേസിലും അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മാത്യുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇതിനുള്ള അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി കോടതിയില്‍ അപേക്ഷ നല്‍കും.
ജോണ്‍സണ്‍ പുതുപ്പാടി സഹകരണ ബാങ്കില്‍ പണയം വച്ചത് സിലിയുടെ സ്വര്‍ണ്ണമാണെന്ന് കണ്ടെത്തിയിരുന്നു. സ്വര്‍ണം സിലിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ജോളി നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചതാണ് സ്വര്‍ണ്ണമെന്നായിരുന്നു ജോണ്‍സന്റെ മൊഴി. കൂടത്തായിയില്‍ സിലിയുടെ മകള്‍ ആല്‍ഫൈന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ആല്‍ഫൈനെ കൊന്നുവെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
"
https://www.facebook.com/Malayalivartha






















