കടയിലെത്തിയ ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെയില്‍സ്മാന്‍ അറസ്റ്റില്‍

കടയില്‍ എത്തിയ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെയില്‍സ്മാന്‍ റഷീദിനെ (44) പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോം സ്വദേശിയായ ഇയാള്‍ 45 മിനിട്ടോളം യാത്ര ചെയ്ത് എത്തേണ്ട പയ്യന്നൂരിലെ കടയിലെ സെയില്‍സ്മാനാണ്. ഇയാള്‍ പയ്യന്നൂരിനടുത്തുള്ള എട്ടിക്കുളത്തു നിന്നുമാണ് വിവാഹം കഴിച്ചിട്ടുള്ളത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പരാതിക്കാസ്പദമായ സംഭവം ഉണ്ടായ ഷോപ്പ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ലൈംഗിക ഉദ്യേശത്തോടെ ഇയാള്‍ കുട്ടിയെ കയറി പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിലെത്തിയ കൂട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു.
കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് പോലീസ് സെയില്‍സ്മാനെതിരെ കേസെടുത്തത്.പയ്യന്നൂര്‍ സിഐ എ.വി.ദിനേശിന്റെ നിര്‍ദ്ദേശ പ്രകാരം എസ്ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha






















