അന്‍വര്‍ എംഎല്‍എയുടെ ബന്ധുവിന്റെ ഭൂമിയിലെ അനധികൃത തടയണ പൂര്‍ണമായും പൊളിച്ചെന്നു സര്‍ക്കാര്‍

പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലുണ്ടായിരുന്ന അനധികൃത തടയണ പൊളിക്കാനുള്ള ജില്ലാ കളക്ടറുടെ നിര്‍ദേശത്തിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കവേ, ആ തടയണ പൂര്‍ണമായും പൊളിച്ചു നീക്കിയെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
എംഎല്‍എയുടെ ഭാര്യാപിതാവ് സി.കെ. അബ്ദുള്‍ ലത്തീഫ് ആണ് ഹര്‍ജി നല്‍കിയിരുന്നത്. ഈ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി ഇക്കാര്യം അറിയിച്ചത്.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും കളക്ടറുടെ സത്യവാങ്മൂലവും കഴിഞ്ഞ ദിവസം ഡിവിഷന്‍ ബെഞ്ചില്‍ നല്‍കി.
മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ ഹര്‍ജിക്കാരന്റെ ഭൂമിയില്‍ നിര്‍മിച്ച അനധികൃത തടയണ മണ്ണിടിച്ചിലിനു കാരണമാകുമെന്നും തടയണയ്ക്കു താഴെയുള്ള പ്രദേശത്തെ ജനങ്ങളുടെ ജീവനു ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മലപ്പുറം ജില്ലാ കളക്ടര്‍ ഇതു പൊളിച്ചു നീക്കാന്‍ നിര്‍ദേശിച്ചത്. ഹര്‍ജി നവംബര്‍ 14-നു പരിഗണിക്കാന്‍ മാറ്റി.
https://www.facebook.com/Malayalivartha






















