കാപെക്സിലെ അഴിമതി: ഗുണ നിലവാരം കുറഞ്ഞ കശുവണ്ടി തിരുപ്പതിയിലേക്ക് കയറ്റി അയച്ച സംഭവം ഗുരുതരമായ അഴിമതിയെന്ന് ആക്ഷേപം

25 ശതമാനത്തോളം പിളര്‍പ്പും പൊടിയും കലര്‍ന്ന ഗുണ നിലവാരം കുറഞ്ഞ കശുവണ്ടി തിരുപ്പതിയിലേക്ക് കയറ്റി വിട്ടതിനു പിന്നില്‍ ഗുരുതരമായ അഴിമതി ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. വില്‍്പനയ്ക്ക് സാധാരണ 10 ശതമാനം മാത്രം പിളര്‍പ്പും പൊടികലര്‍ന്നതുമായ പരിപ്പ് അനുവദനീയമാണ് എന്നിരിക്കെ കാപ്പക്സ് കയറ്റി അയച്ചത് 25 ശതമാനം വരെയുള്ളവയാണ്.
ഗുണനിലവാരമില്ലാത്തതും മുറിഞ്ഞതുമായ പരിപ്പ് കയറ്റി അയക്കുമ്പോള്‍ പകരം കാപ്പക്‌സില്‍ സ്റ്റോക്ക് വരുന്ന ഗുണനിലവാരമുള്ള പരിപ്പ് തല്‍പരകക്ഷികള്‍ക്ക് ഗുണനിലവാരം കുറഞ്ഞ പരിപ്പിന്റെ വിലയ്ക്ക് നല്‍കാന്‍ കഴിയും. ഇങ്ങനെ അധികം വരുന്ന ഗുണനിലവാരമുള്ള പരിപ്പ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത് അഴിമതിക്ക് ഇടവരുത്തുന്നു.
കാപെക്സില്‍ കശുവണ്ടി വാങ്ങല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചെയര്‍മാനേയും എം.ഡി. യെയും മാറ്റിനിര്‍ത്തിക്കൊണ്ട് ക്രൈംബ്രാഞ്ച് വിജിലന്‍സ് ലെവലില്‍ അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















