കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ യുവതി, മരുന്നുവാങ്ങാൻ ഭർത്താവ് പോയ തക്കം നോക്കി ഗൾഫിൽ നിന്ന് നാട്ടിലെത്തിയ കാമുകനുമായി മൂന്ന് മക്കളെയും ഉപേക്ഷിച്ച് ബംഗാളിലേയ്ക്ക് മുങ്ങി; കമിതാക്കൾക്ക് എട്ടിന്റെ പണികൊടുത്ത് പോലീസ്

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ അമ്മയുടെയും സുഹൃത്തിന്റെയും പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസ് എടുത്ത് പോലീസ്. വയനാട് മുട്ടില്‍ മാണ്ടാട് സ്വദേശികളായ ഹസീന (39), സുഹൃത്ത് നിഷാല്‍ (32) എന്നിവരുടെ പേരിലാണ് നടക്കാവ് പോലീസ് കേസെടുത്തത്. ഭര്‍ത്താവിനൊപ്പം മരുന്നുവാങ്ങാന്‍ പോയ ഹസീന ഗള്‍ഫില്‍ നിന്ന് തലേ ദിവസം നാട്ടിലെത്തിയ നിഷാലുമായി ഒളിച്ചോടുകയായിരുന്നു. രാമനാട്ടുകരയിലുള്ള ലോഡ്ജില്‍ താമസിക്കുകയായിരുന്ന നിഷാലിന്റെ അടുത്തേയ്ക്ക് ഓട്ടോയില്‍ കോഴിക്കോട് തൊണ്ടയാട്ടിൽ എത്തുകയായിരുന്നു. ഇവിടെ നിന്നുമായിരുന്നു ഇരുവരും കടന്നുകളഞ്ഞത്.
ഹസീനയ്ക്ക് 18 വയസ്സിന് താഴെയുള്ള മൂന്നുകുട്ടികളും നിഷാലിന് മൂന്നുവയസ്സുള്ളൊരു കുട്ടിയുമാണുള്ളത്.ഒരു മാസം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ ഹസീന ഭര്‍ത്താവ് മരുന്നു വാങ്ങാന്‍ പോയ സമയത്താണ് നിഷാലിനൊപ്പം കടന്നുകളഞ്ഞത്.
https://www.facebook.com/Malayalivartha






















