ഇഴജന്തുക്കളുടെ സാന്നിദ്ധ്യം കൊണ്ടും മാലിന്യ നിക്ഷേപത്തിലും പൊറുതിമുട്ടി ചവറ ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ഥികള്‍

37 വര്‍ഷത്തെ ചരിത്രമുള്ള ചവറ ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. കോളജ് പരിസം കാടുകയറി നശിക്കുന്നു.
ഇത്രകാലമായിട്ടും കോളജിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. കോളജിന്റെ തെക്കുഭാഗത്തുളള കെട്ടിടങ്ങള്‍ക്ക് ചുറ്റും കാടുവളര്‍ന്ന് കിടക്കുകയാണ്.
ഇതു മുലം മാലിന്യ നിക്ഷേപവും നടക്കുന്നുണ്ട്. ചുറ്റുമതില്‍ ഇല്ലാത്തതുമൂലം കോളജിന്റെ തെക്കുഭാഗം സമീപവാസികള്‍ വാഹനസവാരിക്കായി ഉപയോഗിക്കുകയാണ്.
ഇഴജന്തുക്കളുടെയും നായ്ക്കളുടെയും ശല്യം മൂലം വിദ്യാര്‍ഥികളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. വഴിയില്‍ മൂട്ടോളം വെളളമാണുളളത്.
നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ രണ്ട് യൂണിറ്റുകളും എന്‍.സി.സി യുടെ ഒരു യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടങ്കിലും ഇവര്‍ ആരും തന്നെ കാടുപിടിച്ചുകിടക്കുന്ന സ്ഥലം വൃത്തിയാക്കാന്‍ തയാറാകാത്തതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്.
https://www.facebook.com/Malayalivartha






















