ഭൂപ്രശ്‌നവും നിര്‍മാണ നിരോധനവും: 28- ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

യുഡിഎഫിന്റെ നേതൃത്വത്തില്‍ 28-ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എസ്. അശോകനും കണ്‍വീനര്‍ അലക്‌സ് കോഴിമലയും അറിയിച്ചു.
ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും നിര്‍മാണ നിരോധനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
ഇടുക്കിയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാസമ്മേളനം തുടങ്ങുന്ന ഒക്ടോബര്‍ 28-ന് രാവിലെ പത്തുമുതല്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ നിയമസഭയ്ക്കു മുന്നില്‍ ഉപവസിക്കും.
https://www.facebook.com/Malayalivartha






















