എറണാകുളത്ത് പഠിക്കാന്‍ എത്തിയ വിദ്യാർത്ഥിനി ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടി; ഒളിവ് ജീവിതത്തിനിടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് ഇരുവരെയും പൊക്കി- പിന്നീട് പെൺകുട്ടി അറിഞ്ഞത് യുവാവ് വിവാഹിതനാണെന്ന്...

പതിനഞ്ച് ദിവസം മുമ്പ് എറണാകുളത്ത് നിന്ന് കാണാതായ ലക്ഷദ്വീപ് സ്വദേശിനിയെ കണ്ടെത്തി. ഇരുമ്പൂരിയിലെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെയും കാമുകനെയും ബന്ധുക്കളുടെ നേതൃത്വത്തില്‍ പിടികൂടിയത്. തിരൂര്‍ താനാളൂര്‍ സ്വദേശിയായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് എറണാകുളത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പെണ്‍കുട്ടിയും യുവാവും മലപ്പുറത്ത് ഉണ്ടെന്നറിഞ്ഞ് ലക്ഷദ്വീപില്‍ നിന്നെത്തിയ ബന്ധുക്കള്‍ ഇരുമ്പൂഴിയിൽ എത്തുകയായിരുന്നു. ബന്ധുക്കള്‍ ഇവര്‍ താമസിച്ചിരുന്ന വീടുവളഞ്ഞ് ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
എറണാകുളത്ത് പഠിക്കാന്‍ എത്തിയ യുവതി ഫെയ്‌സ്ബുക്ക് വഴിയാണ് യുവാവുമായി പരിചയത്തിലാകുന്നത്. ഇയാള്‍ വിവാഹിതനാണെന്ന് പോലീസ് അറിയിച്ചു. എറണാകുളം പോലീസ് മഞ്ചേരിയില്‍ എത്തി 2 പേരെയും കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha






















