ഗര്‍ഭിണിയായ മോഡല്‍ ജോമോള്‍ ജോസഫ് ആക്രമണത്തിന് ഇരയായിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തം

ഗര്‍ഭിണിയായ മോഡല്‍ ജോമോള്‍ ജോസഫ് ആക്രമണത്തിന് ഇരയായിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തം. അതിനിടെ കപടസദാചാരവാദികള്‍ക്കെതിരെ ജോമോള്‍ ജോസഫ് എഴുതിയ ഫെയിസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയാകുന്നു. കപട സദാചാര വാദികള്‍ക്ക് ക്ലീവേജിനോട് ഇത്രമാത്രം ശത്രുത എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. സ്ത്രീശരീരങ്ങള്‍ക്ക് ഭംഗി നല്‍കുന്നതില്‍ മാറിടങ്ങള്‍ക്കും വലിയ പങ്കുണ്ട്. മാറിടങ്ങള്‍ പ്രത്യേക ആകര്‍കത്വം തന്നെയാണ് സ്ത്രീ ശരീരങ്ങള്‍ക്ക് നല്‍കുന്നത് എന്നതില്‍ യാതൊരു സംശയവും ഇല്ല. അതോടൊപ്പം കുഞ്ഞുങ്ങള്‍ക്ക് പാലു ചുരത്താനും ആരോഗ്യമുള്ള കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനും മാറിടങ്ങള്‍ വേണമെന്നത് പലരും മനപ്പൂര്‍വ്വം മറക്കുന്നു. മാറിടങ്ങളുടെ ഭംഗി പോകുമെന്നു കരുതി കുട്ടികളെ മുലയൂട്ടാനായി മടിക്കുന്ന സ്ത്രീകളും ഉണ്ട് എന്നത് മറക്കുന്നില്ല. എന്നാല്‍ മൂന്നുവയസ്സു കഴിഞ്ഞ മകന് ഇന്നും മുലയൂട്ടുന്നതില്‍ ഞാന്‍ സന്തോഷിക്കുകയും ചെയ്യുന്നു. ഇതൊക്കെ കൂടാതെ ലൈംഗീകതയിലും ലൈംഗീക ബന്ധത്തിലും മാറിടങ്ങളും ക്ലീവേജും നിപ്പിളുകളും വലിയ പങ്കുവഹിക്കുന്നുമുണ്ട്.
അമ്മയുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്ന ഒരാളും മാറിടങ്ങള്‍ കാണുമ്പോള്‍ ചെകുത്താന്‍ കുരിശുകണ്ട അവസ്ഥയില്‍ വിഭ്രാന്തിപ്പെടുകയോ ഭ്രാന്തുപിടിക്കുകയോ ചെയ്യേണ്ടതില്ല കാരണം കൈകളും കാലുകളും കണ്ണുകളും ചെവികളും ഒക്കെ പോലെ തന്നെ സ്ത്രീശരീരത്തിന്റെ ഭാഗം മാത്രമാണ് മാറിടങ്ങളും. നബി ക്ലീവേജ് കണ്ടാല്‍ നിങ്ങളില്‍ ചിലരുടെ സദാചാരബോധം തകര്‍ന്നടിയുമെന്ന് നിങ്ങള്‍ പേടിക്കുന്നുവെങ്കില്‍ ക്ലീവേജ് കാണുന്ന വസ്ത്രങ്ങള്‍ തുടര്‍ന്നും ധരിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. എന്റെ ശരീരം എന്റെ അഭിമാനം. എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
കിരണ്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനും കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ ഗസറ്റഡ് ഓഫീസറുമാണ്. അദ്ദേഹത്തിന് വീട്ടുകാര്‍ അര്‍ഹതപ്പെട്ട സ്വത്തുക്കള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ജോമോള്‍ ജോസഫ് ഫെയിസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. തുടര്‍ന്നാണ് അവര്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. ഗര്‍ഭിണിയായ ജോമോളുടെ മൊഴിയെടുക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. ഈ കേസില്‍ നീതിയുക്തമായ അന്വേഷണം നടന്നാല്‍, ഫറൂഖ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും, ഫറൂഖ് സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരും, പ്രാദേശീക രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ട വലിയ തട്ടിപ്പുകളുടേയും, കള്ള ആധാരങ്ങളുടേയും, ഗുണ്ടാ വിളയാട്ടങ്ങളുടേയും, അപകട 'സ്വാഭാവീക' മരണങ്ങളുടെ ദുരൂഹതകളിലേക്കും, സ്വന്തം അമ്മയുടെയും അച്ഛന്റെയും മൃതദേഹ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത്, അവിടെ സെപ്റ്റിക് ടാങ്ക് നിര്‍മ്മിച്ച വെറും സ്വാഭാവീകതയുടേയും പിന്നാമ്പുറങ്ങളിലെത്തിച്ചേരുമെന്ന് ജോളോളുടെ ഭര്‍ത്താവ് വിനോ ബാസ്റ്റിന്‍ ഫെയിസ് ബുക്കില്‍ ആരോപിക്കുന്നു.
അതോടൊപ്പം സമൂഹത്തില്‍ മാന്യത നടിച്ച് ജീവിക്കുന്ന, ഉദ്യോഗസ്ഥ പ്രമുഖരും, ചില രാഷ്ട്രീയ നേതാക്കളും കൂടി ഇതേ കേസിന്റെ തുടരന്വേഷണത്തില്‍ അനുബന്ധ കേസുകളിലെ പ്രതികളായി മാറി ജയിലിലേക്ക് പോകേണ്ടി വരുന്ന സാഹചര്യത്തില്‍, ജോമോള്‍ക്കും കിരണ്‍ വല്യാശ്ശേരി എന്ന കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ ഗസറ്റ് ഓഫീസറും വധശ്രമങ്ങളും, കരൂരമായ ആക്രമണങ്ങളും നേരിട്ടുകൊണ്ടിരിക്കും. ഈ കേസുകളൊന്നും അന്വേഷിക്കപ്പടാതെ നോക്കാന്‍ ഉന്നതരായവരെ വരെ ഉപയോഗിക്കും. ഇടപെടുന്നവരെ അടിച്ചൊതുക്കും. പക്ഷെ, ഈ കള്ളക്കളികളുടെ സത്യാവസ്ഥകള്‍ പുറത്ത് കൊണ്ടുവരികയും, ക്രിമിനല്‍ സംഘത്തിലെ ഒരാള്‍ പോലും രക്ഷപ്പെടാതെ നോക്കാനുള്ള സാമൂഹ്യ, ധാര്‍മ്മീക ബാധ്യത ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഇനി പോരാട്ടത്തിന്റെ നാളുകള്‍, ചിലപ്പോള്‍ പിന്നില്‍ നിന്നും കുത്തേറ്റ് വീണേക്കാം, അവസാന ശ്വാസം വരേയും പേടിച്ച് പിന്‍തിരിയുകയില്ലെന്നും വിനോ ബാസ്റ്റിനും ജോമോള്‍ ജോസഫും പറയുന്നു.
https://www.facebook.com/Malayalivartha
























