Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയും മരട് ഫ്‌ലാറ്റ് കേസില്‍ കോടതിയലക്ഷ്യ നടപടി നേരിടാതിരിക്കാന്‍ ചീഫ് സെക്രട്ടറി ടോംജോസിന് വേണ്ടിയും മണിക്കൂറിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഹരീഷ് സാല്‍വേ സുപ്രീംകോടതിയില്‍ ഹാജരായി, വാളയാറിലെ അതിക്രൂരമായ പീഢനത്തിന് ഇരയായ പിഞ്ചു സഹോദരിമാരുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു?

28 OCTOBER 2019 04:02 PM IST
മലയാളി വാര്‍ത്ത

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയും മരട് ഫഌറ്റ് കേസില്‍ കോടതിയലക്ഷ്യ നടപടി നേരിടാതിരിക്കാന്‍ ചീഫ് സെക്രട്ടറി ടോംജോസിന് വേണ്ടിയും മണിക്കൂറിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഹരീഷ് സാല്‍വേ സുപ്രീംകോടതിയില്‍ ഹാജരായി, സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ ഷുഹൈബ് വധം സി.ബി.ഐക്ക് വിടാതിരിക്കാനും വക്കീലിന് ലക്ഷങ്ങള്‍ നല്‍കി, അവസാനം പെരിയ കൊലപാതകം സി.ബി.ഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെയും അപ്പീല്‍ നല്‍കി കോടതിയുടെ വിമര്‍ശനം ഇരന്ന് വാങ്ങി. കേസ് പരിഗണിച്ച ജഡ്ജിയുടെ നാടായ ആസാമില്‍ നിന്ന് അഭിഭാഷകനെ ഇറങ്ങി സ്വാധീനിക്കാനും ശ്രമിച്ചു. അങ്ങനെയുള്ള സര്‍ക്കാര്‍ വാളയാറിലെ അതിക്രൂരമായ പീഢനത്തിന് ഇരയായ പിഞ്ചു സഹോദരിമാരുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കാന്‍ എന്ത് ചെയ്തു? പ്രതികള്‍ അരിവാള്‍ പാട്ടിയുടെ ആളുകള്‍ ആയിരുന്നെന്നും പൊലീസും പാര്‍ട്ടിക്കാരും അവരെ രക്ഷപെടുത്തിയെന്നുമാണ് കൊല്ലപ്പെട്ട സഹോദരിമാരുടെ മാതാവ് ആരോപിക്കുന്നത്.

സംഭവം നടന്ന 2017ല്‍ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും നല്ല അഭിഭാഷകനെ കേസ് ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു, കഴിഞ്ഞ ദിവസം കോടതി പ്രതികളെ വെറുതെവിട്ട ശേഷവും മുഖ്യമന്ത്രി അത് തന്നെ ആവര്‍ത്തിക്കുകയാണെന്ന് പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍ നിയമസഭയില്‍ ആരോപിച്ചു. പാലക്കാട് തന്നെ നല്ല വക്കീലന്‍മാരുണ്ടായിരുന്നു. സംഭവ സ്ഥലത്ത് സഥലത്തുണ്ടായിരുന്നവരെ സാക്ഷികളുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ അമ്മയെ വിസ്തരിച്ചില്ല. പലതവണ ആവശ്യപ്പെട്ടിട്ടും തന്നെ വിസ്തരിച്ചില്ലെന്ന് ഒമ്പതാം സാക്ഷി അബു പറയുന്നു. പ്രമാദമായ കൂടത്തായി കൊലപാതക കേസ് 16 വര്‍ഷത്തിന് ശേഷം പൊലീസ് തെളിയിച്ചു. അപ്പോള്‍ വേണമെന്ന് വെച്ചാല്‍ പ്രതികളെ പിടിക്കാമെന്ന് ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട സഹോദരിമാരെ പ്രതികള്‍ ഉപദ്രിവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടും മുഖവിലയ്‌ക്കെടുത്തില്ല, അതുകൊണ്ടാണ് മൂത്ത പെണ്‍കുട്ടി മരിച്ച് കഴിഞ്ഞ് 52 ദിവസം കഴിഞ്ഞ് ഇളയ സഹോദരിയും കൊല്ലപ്പെട്ടതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. പ്രതികളെ പൊലീസ് സ്റ്റേഷനില്‍ നിന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും ഇറക്കിക്കൊണ്ട് പോവുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടി ചൈല്‍ഡ് വെല്‍ഫയര്‍ ചെയര്‍മാനായ രാജേഷാണ് ഹാജരായത്. ആദ്യം മരിച്ച പെണ്‍കുട്ടി നിരവധി തവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. പക്ഷെ, അത് ആത്മഹത്യയാക്കി ഒതുക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

പ്രതികളില്‍ ഒരാളെ കണ്ട് മൂത്ത കുട്ടി ഒളിച്ചിരുന്നെന്ന് കൂട്ടുകാരികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അവര്‍ കാര്യം തിരക്കിയപ്പോള്‍ അയാളെന്നെ ഉപദ്രിവിക്കാറുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടും പൊലീസ് കടുത്ത അനാസ്ഥകാട്ടി. കാരണം അവരെ രക്ഷിക്കാന്‍ പൊലീസും പ്രാദേശിക സി.പി.എം നേതാക്കളുമുണ്ടായിരുന്നു. ഇളയ പെണ്‍കുട്ടി കട്ടിലില്‍ കയറി കഴുത്തി കയറിട്ട് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് പറയന്നത്. എന്നാല്‍ ആ പ്രായത്തിലുള്ള പെണ്‍കുട്ടിക്ക് അങ്ങനെ ചെയ്യാനാവില്ലെന്ന് നാട്ടുകാരും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്്ടറും പറയുന്നു. ഈ കുട്ടിയും നിരവധി തവണ ലൈംഗിക അതിക്രമണത്തിന് ഇരയായെന്ന് , ശരീര ഭാഗത്തിന്റെ ഫോട്ടോ സഹിതം ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. അതൊന്നും കോടതിക്ക് മുന്നിലെത്തിയില്ലേ? ഒന്‍പത് വയസുള്ള കുട്ടിക്ക് ഇത് ചെയ്യാനാകില്ലെന്നും പരാതി കൊടുക്കുമെന്ന ഭയത്തെ തുടര്‍ന്ന് തൂക്കി കൊന്നതാകാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും ആത്മഹത്യയാക്കി പൊലീസ് മാറ്റിയതെന്തിനെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ട്രഷറി ബെഞ്ചിരിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതെല്ലാം കേട്ടിട്ട്. 2017ല്‍ സംഭവം നടന്ന ശേഷം പറഞ്ഞ അതേ പ്രസംഗം വീണ്ടും ആവര്‍ത്തിച്ചു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മാസത്തിനിടെ 5 പ്രവാസികൾ മരിച്ചു; ഞെട്ടിക്കുന്ന കണക്കുകൾ! മരണ കാരണം അറിഞ്ഞോ? ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത്...  (14 minutes ago)

സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്  (1 hour ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (2 hours ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (2 hours ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (3 hours ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (3 hours ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (3 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (3 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (4 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (4 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (4 hours ago)

Malayali Vartha Recommends