മരണത്തിൽ ഞാൻ മാത്രമാണ് ഉത്തരവാദി- പ്ലസ്ടൂ വിദ്യാര്‍ഥിനി നിതാഷയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വടക്കുമ്പാടത്ത് പ്ലസ്ടൂ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുറുപ്പാടി എല്‍പി സ്‌കൂളിന് അടുത്ത് നിഷാന്ത്- അനിഷ ദമ്പതികളുടെ മകളും തലശ്ശേരി ബ്രണ്ണന്‍ സ്‌കൂളിലെ വിദ്യാർത്ഥിനിയുമായ നിതാഷയെയാണ് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
താന്‍ മാത്രമാണ് മരണത്തിന് ഉത്തരവാദി എന്നാണ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉറങ്ങാൻ കിടന്ന കുട്ടിയെ പുലർച്ചയോടെ മുറിക്കകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























