വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ, തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ച സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടന്‍ ഉണ്ണിമുകുന്ദന്‍

വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ, തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ച സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടന്‍ ഉണ്ണിമുകുന്ദന്‍. വേട്ടമൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്‍മാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് താരം ഫെയിസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍ , തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും അറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു. പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വം നീതിയും എന്ന് പറയുന്നത് , ഈ ദാരുണ സംഭവത്തിന് കാരണക്കാരായ, വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്.
മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണെന്നും താരം ചൂണ്ടിക്കാട്ടുന്നു. തെളിവുകളുടെ അഭാവത്തിലും പ്രോസിക്യൂഷന്‍ കേസ് അലക്ഷ്യമായി കൈകാര്യം ചെയ്തതിനാലുമാണ് പ്രതികള്‍ രക്ഷപെട്ടതെന്ന് നിമവിദഗ്ധരും പൊതുസമൂഹവും ആരോപിക്കുന്നുണ്ട്. ഉണ്ണിമുകുന്ദനും അത് തന്നെയാണ് പറയുന്നത്. പൊലീസ് അന്വേഷണത്തിലും കേസ് വാദിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകനും പരാജയപ്പെട്ടു എന്ന സത്യം പറയാതെ പറയുകയാണ് താരം ചെയ്തത്.
പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജേഷ് പാലക്കാട് ജില്ലാ ശിശിക്ഷമസമിതി ചെയര്‍മാനാണ്. ഇത്തരത്തിലുള്ള വളരെ നിരുത്തരവാദപരമായ സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. വിധി വന്നതിന് പിന്നാലെ നിയമവകുപ്പിന്റെ വെബ്‌സൈറ്റ് സൈബര്‍ വാരിയേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന സമൂഹമാധ്യമ കൂട്ടായ്മ ഹാക്ക് ചെയ്തു. ഞങ്ങളുടെ സഹോരിമാര്‍ക്ക് നീതി വേണം- എന്ന സന്ദേശം സൈറ്റില്‍ അവര്‍ ഇടുകയും ചെയ്തു. ഇത്തരത്തില്‍ വലിയപ്രതിഷേധം ഉയര്‍ന്ന് വരുമ്പോഴാണ് നടന്‍ ഉണ്ണിമുകുന്ദന്‍ തന്റെ പ്രതിഷേധം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സാധാരണ സിനിമാ താരങ്ങള്‍ ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കാറില്ല. നടി ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതികരിക്കാന്‍ പലരും തയ്യാറാകാത്തത് തന്നെ ഉദാഹരണം. പക്ഷെ, തന്നെ ഏറെ വേദനിപ്പിച്ച സംഭവമായി വാളയാര്‍ കേസ് മാറിയിരിക്കുകയാണെന്ന് ഉണ്ണി മുകുന്ദന്റെ ഫെയിസ്ബുക്ക് പോസ്റ്റ് പറയുന്നു.
പാലക്കാട് അട്ടപ്പള്ളത്ത് നാലാംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കഴുക്കോലില്‍ തൂങ്ങിമരിച്ചനിലയില്‍ 2017 മാര്‍ച്ച് നാലിനാണ് കണ്ടെത്തിയത്. നാലാംക്ലാസുകാരി തൂങ്ങിമരിക്കാന്‍ സാധ്യതയില്ലെന്ന് സംശയം തോന്നിയതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസിന് അടക്കം സംശയം തോന്നു. ആ വര്‍ഷം ജനുവരി 13ന് ഈ കുട്ടിയുടെ സഹോദരിയും ആത്മഹത്യ ചെയ്തിരുന്നു. ആ കേസിലെ ഒരേയൊരു ദൃക്‌സാക്ഷിയായിരുന്നു നാലാംക്ലാസുകാരി. സഹോദരിമാര്‍ രണ്ടും ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. പ്രതികളെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രാദേശികനേതാക്കള്‍ സ്റ്റേഷനില്‍ ചെന്ന് അവരെ ഇറക്കിക്കൊണ്ട് പോയെന്ന് പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും തെളിവുണ്ടെങ്കില്‍ അന്വേഷിക്കും എന്നാണ് നിയമമന്ത്രി എ.കെ ബാലന്‍ പറയുന്നത്. നീതി നല്‍കേണ്ടവര്‍ തന്നെ ഇത്തരത്തില്‍ പ്രതികരിക്കുമ്പോള്‍ ഉണ്ണിമുകുന്ദനെ പോലുള്ള യുവാക്കള്‍ പ്രതിഷേധിക്കുന്നത് തികച്ചും സ്വാഭാവികം.
https://www.facebook.com/Malayalivartha
























