അവര്‍ നീതി അര്‍ഹിക്കുന്നു; ഇവിടെ ഒരു സിസ്റ്റം പ്രവര്‍ത്തിക്കണമെങ്കിലും സോഷ്യല്‍മീഡിയ കൂടി ഉത്സാഹിക്കണമെന്ന അവസ്ഥയിലെത്തിയോ നമ്മള്‍?; പൃഥ്വിരാജ്

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേരെക്കൂടി കഴിഞ്ഞ ദിവസം കോടതി വെറുതേവിട്ടതിനു പിന്നാലെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഉയരുന്നത്. പ്രതികളെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി സിനിമാ താരങ്ങലും രംഗത്തുണ്ട്. വിഷയത്തില്‍ ടൊവിനോ തോമസും ഉണ്ണി മുകുന്ദനും പ്രതികരിച്ചതിന് പിന്നാലെ പൃഥ്വിരാജും തന്റെ നിലപാട് രേഖപ്പെടുത്തി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പൃഥ്വി പ്രതിഷേധം അറിയിച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ആ സമയം വീണ്ടും എത്തിയിരിക്കുന്നു. അത്യാവശ്യം കുറച്ച് ഫോളോവേഴ്സ് ഉള്ളവര്‍ വൈകാരിക വാക്കുകള്‍ കൊണ്ടു കുറിക്കും. ആ രണ്ടു പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും എങ്ങനെ നീതി നിഷേധിക്കപ്പെട്ടെന്നും നാം ഉള്‍പ്പെടുന്ന സമൂഹത്തിലെ അംഗങ്ങളെന്ന നിലയില്‍ അവര്‍ അര്‍ഹിക്കുന്ന നീതി ഹാഷ്ടാഗ് ക്യാമ്ബെയ്നുകള്‍ കൊണ്ട് എങ്ങനെ നേടിക്കൊടുക്കാം എന്നൊക്കെ പറയുന്ന കുറിപ്പുകള്‍ പ്രത്യക്ഷപ്പെടും..
'അവര്‍ നീതി അര്‍ഹിക്കുന്നു..' 'വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി വേണം' 'കുറ്റവാളികളെ ശിക്ഷിക്കുക' യഥാര്‍ഥത്തില്‍ ഇക്കാര്യങ്ങളൊക്കെ എടുത്തു പറയേണ്ട കാര്യമുണ്ടോ? ഇവിടെ ഒരു സിസ്റ്റം പ്രവര്‍ത്തിക്കണമെങ്കിലും സോഷ്യല്‍മീഡിയ കൂടി ഉത്സാഹിക്കണമെന്ന അവസ്ഥയിലെത്തിയോ നമ്മള്‍? നമ്മള്‍ കീഴടങ്ങാന്‍ തയ്യാറായിരിക്കുകയാണ്. ഇവിടെ ഇനിയും വിപ്ലവങ്ങളുണ്ടാകും..ഇവിടുത്തെ ജനതയ്ക്ക് അവരുടെ ഭരണസംവിധാനത്തില്‍ പ്രതീക്ഷ നശിക്കുമ്ബോള്‍. ഒരു തരത്തില്‍ മറ്റൊരു തരത്തില്‍.
പൃഥ്വിരാജ് സുകുമാരന്‍, പൗരന്‍
https://www.facebook.com/Malayalivartha
























