കെ. ദേവയാനി പുരസ്‌കാരം കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

കേരളത്തിലെ മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളും സ്വാതന്ത്ര്യപൂര്‍വകാലംതൊട്ട് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്‍നിരയിലെത്തിയ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ പ്രവര്‍ത്തകയും കരിവെള്ളൂര്‍ സമരനായകന്‍ എ.വി. കുഞ്ഞമ്പുവിന്റെ പത്‌നിയുമായിരുന്ന കെ. ദേവയാനിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു. കോഴിക്കോട് വച്ച് നടന്ന സംസ്ഥാന ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ വച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് മാലിനി ഭട്ടാചാര്യയാണ് അവാര്‍ഡ് സമ്മാനിച്ചത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് നിപ വൈറസ് ഉള്‍പ്പെടെയുള്ള രോഗങ്ങളെ ശക്തമായി പ്രതിരോധിക്കാനായതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മഹിള അസോസിയേഷന്‍ പ്രവര്‍ത്തന മേഖലയില്‍ നിന്നും കിട്ടിയ കരുത്താണ് ഏത് ഉത്തരവാദിത്വവും ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ മൂലധനമായി മാറിയത്. കെ. ദേവയാനിയുടെ പേരില്‍ ഒരവാര്‍ഡ് ലഭിക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്. ദേവയാനിയുടെ ജീവിതം ചരിത്രത്താളുകളിലുള്ള ജീവസുറ്റ അധ്യായങ്ങളാണ്. അതെല്ലാം നമ്മളെപ്പോലുള്ളവര്‍ക്ക് വലിയ ആവേശമാണ് ഉണ്ടാക്കുന്നത്. മണ്‍മറഞ്ഞ നേതാക്കളും ഒരുമിച്ച് പോരാടിയ ധീരരായ സ്ത്രീകളും എക്കാലവും നമ്മുടെ മനസിലെ നൊമ്പരവും വേദനയുമാണ്. അവരില്‍ പ്രമുഖയാണ് ദേവയാനി. ഈ അവാര്‍ഡ് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമാകുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























