Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഇന്ന് അതിശക്തമായ കാറ്റും മഴയും; ഓറഞ്ച് അലേർട്ട് ആറ് ജില്ലകളിലായി ഉയർത്തി...തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തൃശൂർ, പാലക്കാട് ജില്ലകളിൽ യല്ലോ അലർട്ട് ഉണ്ട്

30 OCTOBER 2019 01:12 PM IST
മലയാളി വാര്‍ത്ത

ഇന്ന് അതിശക്തമായ കാറ്റും മഴയും; ഓറഞ്ച് അലേർട്ട് ആറ് ജില്ലകളിലായി ഉയർത്തി...തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തൃശൂർ, പാലക്കാട് ജില്ലകളിൽ യല്ലോ അലർട്ട് ഉണ്ട്

ഇന്ന് സംസ്ഥാനത്ത് കാറ്റോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത യുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. രാവിലെ മുതൽ തന്നെ മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ട്ഉണ്ടായിരുന്നു. ഇപ്പോൾ അത് ആറു ജില്ലകളിലായി ഉയർത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തൃശൂർ, പാലക്കാട് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ ഇന്നും നാളെയും അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേർട്ട് മുന്നറിയിപ്പുണ്ട്.

ദക്ഷിണ ശ്രീലങ്കൻ തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ആണ് അതി ശക്തമായ മഴക്ക് കാരണമാകുന്നത് .. ഇത് കന്യാകുമാരി മേഖലയ്ക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലയ്ക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. തുലാവർഷവും ന്യൂനമർദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴ തുടരും. മലപ്പുറത്തും കോഴിക്കോടും നാളെ ഓറഞ്ച് അലേർട്ടുണ്ട്.

കനത്ത മഴയുള്ള സാഹചര്യത്തിൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലിനും ഉള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പുലർത്തണം . മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിലും, അപകട മേഖലകളിലും താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ന്യൂനമർദ പ്രഭാവമുള്ളതിനാൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കേരള തീരത്തും കന്യാകുമാരി- മാലദ്വീപ്, ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന മുന്നറിയിപ്പുണ്ട്. എല്ലാ ജില്ലകളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. അത്യാവശങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1077ൽ ബന്ധപ്പെടാനും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (15 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (19 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (24 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (30 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (38 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends