വാളയാര്‍ പീഡനം: ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ സംഭവ വുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ നീതി നടപ്പിലാക്കുമെന്ന കാര്യം ഉറപ്പ് വരുത്തുമെന്നും കൊച്ചിയില്‍ വച്ച് ഗവര്‍ണര്‍ പറഞ്ഞു.
എന്നാൽ കേസിലെ പ്രതികളെ വിട്ടയച്ച വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ ഉടൻ തന്നെ മാറ്റും. പകരം അനുഭവ സമ്പത്തുള്ള മുതിര്‍ന്ന പ്രോസിക്യൂട്ടറെ നിയമിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.
https://www.facebook.com/Malayalivartha



























