ഇടതു മുന്നണിക്ക് പിന്നാലെ കോൺഗ്രസുമായി എൻ എസ് എസ് ഉടക്കുന്നു; സമദൂരം ശരിദൂരമായതിന്റെ പേരിലാണ് ഇടതു മുന്നണിയുമായി തെറ്റിയതെങ്കിൽ കൊച്ചി മേയറുടെ കാര്യത്തിൽ കോൺഗ്രസുമായി എൻ എസ് എസ് തെറ്റുന്നു

സി പി എമ്മിന് പിന്നാലെ കോൺഗ്രസുമായി എൻ എസ് എസ് നേതൃത്വം തെറ്റുന്നു. സമദൂരം ശരിദൂരമായതിന്റെ പേരിലാണ് ഇടതു മുന്നണിയുമായി തെറ്റിയതെങ്കിൽ കൊച്ചി മേയറുടെ കാര്യത്തിലാണ് കോൺഗ്രസുമായി തെറ്റുന്നത്. കൊച്ചി മേയർ സൗമിനി ജയിതിനെ മാറ്റരുതെന്നാണ് എൻ എസ് എസിന്റെ ആവശ്യം. എന്നാൽ അവരെ മാറണമെന്നാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
സൗമിനിയെ മാറ്റി മറ്റൊരു പ്രബല സമുദായത്തിന് എല്ലാ അധികാരങ്ങളും വീതം വയ്ക്കാൻ അനുവദിക്കില്ലെന്നാണ് എൻ എസ് എസ് പറയുന്നത്. എന്നാൽ എൻ എസ് എസിന്റെ ആവശ്യത്തിന് പുല്ലുവില കൽപ്പിക്കാൻ പോലും കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. സൗമിനിയെ നീക്കാൻ എ ഐ ഗ്രൂപ്പുകൾ ചരടുവലിക്കുന്നതിനിടയിലാണ് എൽ എസ്എസ് നേതൃത്വം രംഗത്തെത്തിയത്.
തിരുവനന്തപുരം വട്ടിയൂർക്കാവിൽ എൻ എസ് എസ് തിരുവനന്തപുരം താലൂക്ക് നേത്യത്വത്തിന്റെ നിർദ്ദേശാനുസരണമാണ് കെ. മോഹൻ കുമാറിന് എൻ എസ് എസ് പിന്തുണ പ്രഖ്യാപിച്ചത്. അതിന്റെ ഫലം മോഹൻകുമാർ അനുഭവിച്ചു. സൗമിനി ജയിനിനെ മാറ്റിയാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞത് എൻ എസ് എസ് എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രനാണ്. സൗമിനിയെ മാറ്റുന്നത് മറ്റൊരു സമുദായത്തെ സന്തോഷിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എം പി യും എം എൽ എമുമെല്ലാം അതേ സമുദായത്തിൽ നിന്നാണെന്നാണ് കരയോഗം പറഞ്ഞത്. ഹൈബി ഈഡനും വിനോദിനും എതിരെയാണ് പ്രസ്തുത പരാമർശം. സൗമിനിയെ മാറ്റിയാൽ ജാതി സന്തുലിനം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
എൻ എസ് എസ് താലൂക്ക് നേതൃത്വങ്ങളുടെ തീരുമാനത്തിൽ സംസ്ഥാന നേതൃത്വം സാധാരണ ഇടപെടാറില്ലെന്ന് കഴിഞ്ഞ ദിവസം ജി. സുകുമാരൻ നായർ പത്രകുറിപ്പിൽ അറിയിച്ചിരുന്നു.
ഇതെല്ലാം പറയാൻ എൻ എസ് എസ് എറണാകുളം കരയോഗത്തിന് ആരാണ് അധികാരം നൽകിയന്നാണ് ചോദ്യം. എൻ എസ് എസിന്റെ സ്ഥാപകൻ മഹാനായ മന്നത്ത് പത്മനാഭനാണ്. അദ്ദേഹം ക്രൈസ്തവ ഭൂരിപക്ഷമുള്ള കേരള കോൺഗ്രസുമായി ചേർന്നാണ് വിമോചന സമരം നയിച്ചത്. കേരള കോൺഗ്രസിന് കോട്ടയം തിരുനക്കരയിൽ നിലവിളക്ക് കൊളുത്തി സമാരംഭം കുറിച്ചതും മന്നം ആണ്. പി.കെ. നാരായണ പണിക്കരും ജി. സുകുമാരൻ നായരും കെ.എം. മാണിയും തമ്മിൽ ഉണ്ടായിരുന്ന സ്നേഹ ബന്ധം പ്രശസ്തമാണ്. ജി. സുകുമാരൻ നായരും ചങ്ങനാശേരി ബിഷപ്പ് മാർ ജോസഫ് പവത്തിലുമായുള്ള ബന്ധവും പ്രശസ്തമാണ്. ഇതേ സമുദായത്തിലാണ് എം പിയായ ഹൈബിയയും എം എൽ എ ആയ വിനോദും ജനിച്ചത്. മുമ്പ് എൻ എസ് എസ് ഇതര ജാതി മതസ്ഥരെ അക്ഷേപിക്കുമായിരുന്നില്ല. അതായിരുന്നു അവരുടെ മഹത്വം. ആ മഹത്വം നേതൃത്വം ലംഘിച്ചതു കൊണ്ടാണ് നായൻമാർ വോട്ടുചെയ്ത് പ്രശാന്ത് ജയിക്കാൻ കാരണമായത്.
എറണാകുളം കരയോഗം സെക്രട്ടറിക്ക് ജി. സുകുമാരൻ നായരുടെ പിന്തുണയുണ്ടോ എന്ന് വ്യക്തമല്ല. രാഷ്ട്രീയ നേതാക്കൾ നടത്തുന്ന ദൈനംദിന പ്രവർത്തനങ്ങളിൽ ഇത്തരം സമുദായ സംഘടനകൾ ഇടപെട്ട് തുടങ്ങിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുല്ലപള്ളിയോടാണ് എറണാകുളം കരയോഗം തങ്ങളുടെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അത് കേൾക്കാതിരിക്കുമ്പോൾ മോശം എൻ എസ് എസിനാണ്. കെ.വി. തോമസ് മുതൽ കെ. ബാബു വരെയുള്ള നേതാക്കൾ സൗമിനിയെ മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുല്ലപ്പള്ളി കേൾക്കേണ്ടത് ഇവരുടെ വാക്കുകളാണ്. എന്നാൽ എൻ എസ് എസ് പറയുന്നത് അവർ പറയുന്നത് കേൾക്കണമെന്നാണ്. ഇത് എങ്ങനെ കേൾക്കും എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. എൻ എസ് എസിന്റെ വാക്ക് കേട്ടതിന്റെ ഫലം വട്ടിയൂർക്കാവിലും കോന്നിയിലും മനസിലാക്കിയതായി ഒരു ഉയർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha


























