ശക്തമായ തിരമാലകള്‍ ഉണ്ടാകാൻ സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു. ഇതോടെ സംസ്ഥാനത്ത് മറ്റന്നാള്‍ വരെ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കൊണ്ട് കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. മത്സ്യബന്ധനത്തിനായി ആരും കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ്.
തിരുവനന്തപും,കൊല്ലം. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും അതിനാൽ ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്. മാത്രമല്ല കടലില്‍ പോയവര്‍ എത്രയും വേഗം തന്നെ തിരികെ എത്താനും അറിയിച്ചിട്ടുണ്ട്. കൂടാതെ ശക്തമായ തിരമാലകള്‍ക്കും സാധ്യത ഉണ്ട്.
https://www.facebook.com/Malayalivartha



























