ഡിവൈഎഫ്എയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; വാളയാർ കേസിൽ പ്രതികരിക്കാത്തതിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസിന്റെ ഇത്തരം ചെയ്തി

കേരളത്തിൽ അധികൃതരുടെ അനാസ്ഥ മൂലം ഒത്തിരിയേറെ കേസുകൾ ഫയലുകളിൽ മൂടപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വാളയാർ കൂടുതൽ സങ്കീര്ണതകളിലേക്ക് നീങ്ങുമ്പോൾ ആരും പ്രതികരിക്കാതെ പോകുന്നതും ഒത്തിരിയേറെ വിഷമത്തിൽ താഴ്ത്തിയിരുന്നു. ഇതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നിരവധി ക്യാമ്പയിനുകളാണ് നടന്നുവരുന്നത്.അത്തരത്തിൽ വിത്യസ്ത പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
വാളയാര്‍ പീഡനക്കേസില്‍ പ്രതികരിക്കാത്ത ഡിവൈഎഫ്ഐയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുകയാണ്. തൃശൂര്‍ സ്വരാജ് റൗണ്ടിലും നഗരപരിസരത്തും ഡിവൈഎഫ്ഐക്കെതിരേ ലുക്കൗട്ട് നോട്ടീസ് ഇതിനോടനുബന്ധിച്ച് പതിക്കുകയുണ്ടായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിന്റെ നേതൃത്വത്തിലാണ് ലുക്കൗട്ട് നോട്ടീസ് പതിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഉഗാണ്ട, പോളണ്ട്, ചെക്കോസ്ലോവാക്യ എന്നിവിടങ്ങളില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ പ്രതികരണവുമായി എത്തുന്ന ഡിവൈഎഫ്ഐ നേതാക്കള്‍ വാളയാറില്‍ എന്താണ് പ്രതികരിക്കാത്തത്. നേതാക്കളെ എവിടെയെങ്കിലും കണ്ടുകിട്ടിയാല്‍ ഉടന്‍ എകെജി സെന്ററില്‍ ഏല്‍പ്പിക്കണമെന്നും നോട്ടീസില്‍ കൃത്യമായി പറയുന്നു.
https://www.facebook.com/Malayalivartha



























