ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് ഇവയൊക്കെ

അട്ടപ്പാടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് എകെ 47 തോക്കും ലാപ്‌ടോപ്പും. ഒരു എ.കെ. 47 തോക്ക്, അരിവാള്‍ ചുറ്റിക ചിഹ്നം കൊത്തിയ ആറ് നാടന്‍ത്തോക്കുകള്‍, കത്തികള്‍, റേഡിയോ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ടോര്‍ച്ചുകള്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങിയവയും മാവോവാദികളുടെ പതാകയും പിടിച്ചെടുത്തവയില്‍ ഉണ്ട്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായിട്ടാണ് അട്ടപ്പാടി വനത്തിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോവാദികൾ തമ്മിൽ ഏറ്റുമുട്ടിയത്. തിങ്കളാഴ്ചയായിരുന്നു തണ്ടര്‍ബോള്‍ഡ് സംഘത്തിന് നേരേ മാവോവാദികള്‍ ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലായിരുന്നു മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം മാവോവാദികളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ വീണ്ടും വെടിവെപ്പുണ്ടായി. തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചടിച്ചു. രണ്ടുമണിക്കൂറോളം ഏറ്റുമുട്ടല്‍ തുടർന്നു. ഇതിനിടെ മാവോവാദി നേതാവായ മണിവാസകം കൊല്ലപ്പെടടുകയായിരുന്നു.
https://www.facebook.com/Malayalivartha



























