കൊലപാതകം, തട്ടിപ്പ്, ആൾമാറാട്ടം ഇവയിൽ ഒതുങ്ങുന്നില്ല ജോളിയുടെ കുറ്റകൃത്യങ്ങൾ ? ഫോണ്‍ കോളുകളെക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പോലീസ്

കൊലപാതകം തട്ടിപ്പ് ആൾമാറാട്ടം ഇവ മാത്രമല്ല ജോളി ചെയ്തു കൂട്ടിയത്. ഇനിയും കുറ്റ കൃത്യങ്ങൾ ഉണ്ടോ ? കൊലപാതകങ്ങളും തട്ടിപ്പും മാത്രമല്ല കൂടത്തായി ജോളി മറ്റ് പല കുറ്റ കൃത്യങ്ങൾ ചെയ്താതായും അന്വേഷണ സംഘത്തിന് സംശയം. ജോളി കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതായി സംശയിക്കുന്നുവെന്നും പ്രതിയുടെ ഫോണ്‍കാളുകളെക്കുറിച്ച് അവരുടെ സാന്നിധ്യത്തില്‍ തന്നെ കൂടുതൽ അന്വേഷണം നടത്തുമെന്നും അന്വേഷണ സംഘം പറഞ്ഞു. ആല്ഫൈന് വധക്കേസില്‍ താമരശ്ശേരി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ സമയത്തായിരുന്നു ജോളിയുടെ ഫോണ്ബന്ധങ്ങളില് വിശദാന്വേഷണം വേണമെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചത്.
മാത്രമല്ല പ്രതി കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതായി സംശയിക്കുന്നുണ്ടെന്നും അസി. പ്രഫസർ വേഷം ചമഞ്ഞ് എന്‍.ഐ.ടിയിലേക്ക് നടത്തിയ യാത്രകളുടെ ലക്ഷ്യംഎന്നതായിരുന്നുവെന്ന് കണ്ടെത്തണമെന്നും കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. 2014 മേയ് ഒന്നാം തീയതി രാവിലെ ഒമ്പതരക്കായിരുന്നു ഷാജു-സിലി ദമ്ബതിമാരുടെ ഒന്നരവയസ്സുള്ള മകള്‍ ആല്‍ഫൈനിനെ കൊലപ്പെടുത്താന്‍ ജോളി സയനൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയതെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു .
https://www.facebook.com/Malayalivartha




















