Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകരും ഭക്തരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി വീശി

02 NOVEMBER 2019 03:35 PM IST
മലയാളി വാര്‍ത്ത

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകരും ഭക്തരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമല അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ എരുമേലിയില്‍ എത്തിയതായിരുന്നു മന്ത്രിയും പരിവാരങ്ങളും. യോഗം നടന്ന ഓഡിറ്റോറിയത്തിന് വെളിയില്‍ മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിഷേധക്കാരെത്തി. പൊലീസ് തടഞ്ഞപ്പോഴവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. 16ന് തീര്‍ത്ഥാടനം ആരംഭിക്കും. അതിന് മുന്നോടിയായി റോഡുകളുടെ അറ്റകുറ്റപ്പണി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. അതാണ് ഭക്തരെ ചൊടിപ്പിച്ചത്.

പൊലീസ് , ഫയര്‍ഫോഴ്‌സ് , പൊതുമരാമത്ത് വകുപ്പ് , ജല അതോറിറ്റി തുടങ്ങി നാല്‍പതോളം വകുപ്പ് മേധാവികളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും വിലയിരുത്തനാും ആണ് ദേവസ്വം മന്ത്രി യോഗം വിളിച്ചത്. ശബരിമലയില്‍ കടമുറികള്‍ ഏറ്റെടുക്കാന്‍ ആരും എത്തുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ബദല്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. മാര്‍ക്കറ്റ് ഫെഡിനെയും കണ്‍സ്യൂമര്‍ഫെഡിനെയും ഉപയോഗിച്ച് ഭക്തര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യും. അത് 24 മണിക്കൂറ് കൊണ്ട് ഒരുക്കാവുന്നതേയുള്ളൂ. റോഡുകളുടെ അറ്റകുറ്റപ്പണി 15ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞതവണ ലേലം പിടിച്ചവര്‍ക്കെല്ലാം വലിയ നഷ്ടം ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്തവണ ആരും ലേലത്തില്‍ പങ്കെടുക്കാത്തത്. പമ്പയിലും എരുമേലിയിലും ഒരുക്കങ്ങള്‍ ഒന്നും പൂര്‍ത്തിയായിട്ടില്ലെന്ന് ഭക്തജനങ്ങളും ബി.ജെ.പി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ഇത് വലിയ ആശങ്കയാണ് ഉണര്‍ത്തുന്നതെന്നും അവര്‍ പറഞ്ഞു. എരുമേലിയില്‍ റോഡുകളുടെ നവീകരണം, വഴിവിളക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനം തുടങ്ങിയ മുന്നൊരുക്കങ്ങള്‍ പേരിന് തുടങ്ങിയതല്ലാതെ ഒന്നും നടന്നിട്ടില്ല.

കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ പട്ടിമറ്റത്ത് കഴിഞ്ഞ സീസണില്‍ ഇടിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞദിവസമാണ് ആരംഭിച്ചത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ജോലികള്‍ നടത്താനാകുന്നില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. മണ്ഡലകാലം തുടങ്ങുന്നതോടെ ഈ റോഡിലൂടെ എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടന വാഹനങ്ങള്‍ കുടുങ്ങുമെന്ന അവസ്ഥയാണുള്ളത്. സമയബന്ധിതമായി ഇവ പൂര്‍ത്തിയാക്കാമായിരുന്നിട്ടും അവസാന നിമിഷം ഓടിച്ചിട്ട് എന്തൊക്കെയോ കാട്ടിക്കൂട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഭക്തര്‍ ആരോപിക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത് പമ്പയിലെയും തീര്‍ത്ഥാടന വഴിയിലെയും നിരവധി കടവുകള്‍ തകര്‍ന്നിരുന്നു. അതിന്റെയെല്ലാം പൂനര്‍നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഭക്തര്‍ കുളിക്കാനും മറ്റും ആശ്രയിക്കുന്നത് ഇത്തരം കടവുകളെയാണ്.

കഴിഞ്ഞ സീസണിലെ അനുഭവങ്ങളില്‍ നിന്ന് ഇത്തവണ തീര്‍ത്ഥാടകരുടെ വരവില്‍ കുറവ് അനുഭവപ്പെടുമോ എന്ന ആശങ്ക കച്ചവടക്കാര്‍ക്കുണ്ട്. അതിനാല്‍ എരുമേലിയിലും പമ്പയിലും വളരെ കുറച്ചു താത്കാലിക സ്റ്റാളുകള്‍ മാത്രമേ ലേലത്തില്‍ പോയുള്ളു. ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടം ഉണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കഴിഞ്ഞതവണ 100 കോടിയോളം രൂപ വരുമാനത്തില്‍ നഷ്ടമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അത് നികത്തുമെന്ന് ഉറപ്പ് കൊടുത്തിരുന്നു. ഇത്തവണ കൂടുതല്‍ ഭക്തര്‍ എത്തുമെന്ന പ്രതീക്ഷയാണ് ബോര്‍ഡിനുള്ളത്. അതിനനുസരിച്ചുള്ള ഒരുക്കങ്ങള്‍ നേരത്തേ നടത്താമായിരുന്നു. അതില്‍ വലിയ വീഴ്ചയാണ് സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായത്. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (1 hour ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (1 hour ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (1 hour ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (1 hour ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (1 hour ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (1 hour ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (1 hour ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (1 hour ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (2 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (2 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (2 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (2 hours ago)

Malayali Vartha Recommends