ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം

അബ്കാരി കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം റിമാന്‍ഡിലായ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രോസിക്യൂഷന്റെ പഴുതടച്ച വാദങ്ങളും വ്യക്തമായ തെളിവുകളും പരിഗണിച്ചാണ് മജിസ്‌ട്രേറ്റ് അതീന ബിജു ജാമ്യം നിഷേധിച്ചത്. വിധി തിരിച്ചടിയായതോടെ ആന്റോ അഗസ്റ്റിന് മാനന്തവാടി ജില്ലാ ജയിലില്‍ തന്നെ തുടരേണ്ട അവസ്ഥയിലാണ്.
ഇന്നലെ രാത്രിയോടെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ ജയിലില്‍ എത്തിച്ചത്. ആകെ 62 പേര്‍ കഴിയുന്ന ജയിലില്‍ 61-ാമത്തെ തടവുകാരനായാണ് റിപ്പോര്‍ട്ടര്‍ ടിവി എം.ഡി പ്രവേശിച്ചത്. ഇയാള്‍ക്ക് പിന്നാലെ ഒരു എം.ഡി.എം.എ കേസിലെ പ്രതിയെയും ജയിലിലെത്തിച്ചിരുന്നു. ജയിലിലുള്ള ആകെ എട്ട് സെല്ലുകളില്‍ ഒന്നില്‍ സഹതടവുകാര്‍ക്കൊപ്പമാണ് ആന്റോയെ പാര്‍പ്പിച്ചിരിക്കുന്നത്. ജാമ്യം ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നെങ്കിലും അത് തള്ളിയതോടെ പ്രതി തീര്‍ത്തും നിരാശയിലാണ്.
അതിനിടെ, ആന്റോ അഗസ്റ്റിന്റെ ജയില്‍വാസത്തെ പരിഹസിച്ച് 'പ്രതികാര' ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മുന്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായ വേളയില്‍ റിപ്പോര്‍ട്ടര്‍ ടി.വി പങ്കുവെച്ച ട്രോള്‍ പോസ്റ്റര്‍ ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്ററിലെ പേര് മാത്രം മാറ്റി പങ്കുവെച്ച കുറിപ്പില്‍, 'ഈ പോസ്റ്റര്‍ ഉണ്ടാക്കിയവന്‍ തറയില്‍ കിടക്കേണ്ട, ഒരു പുല്ലുപായ തരും അതില്‍ കിടന്നോളൂ' എന്ന് രാഹുല്‍ കുറിച്ചു. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം കാരാപ്പുഴ റിസര്‍വോയറിന് സമീപത്തെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെയാണ് വന്‍ മദ്യശേഖരം കണ്ടെത്തിയത്. വാഴവറ്റയിലെ വീട്ടില്‍ നിന്ന് 138 കുപ്പി അനധികൃത വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത മദ്യവും പോലീസ് കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എക്‌സൈസ് സംഘമാണ് അന്വേഷണം ഏറ്റെടുത്തതും കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തതും.
https://www.facebook.com/Malayalivartha
























