Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ആറ് പേർക്ക് മരണം നുള്ളിയെടുത്ത് നൽകിയ ജോളി പുറത്തിറങ്ങുമോ ? 90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം 60 ദി​വ​സ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ​ജോ​ലി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം ത​യാ​റാ​ക്ക​ണം.. ജോളിക്കെതിരായ കു​റ്റ​പ​ത്രം ഈ ​കാ​ല​ള​വി​നു​ള്ളി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യെ​ന്ന​ത് ശ്രമകരമാണെന്നാണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്...

02 NOVEMBER 2019 05:16 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ കേരളത്തിൽ ഉയരുന്ന ചോദ്യം ജോളിക്ക് ജാമ്യം ലഭിക്കുമോ എന്നാണ് . ആറ് കൊലപാതകങ്ങൾ ചെയ്തിട്ടും ജോളിക്ക് നിഷ്പ്രയാസം ജാമ്യം ലഭിക്കുന്നത് ആർക്കും വിശ്വസിക്കാൻ പറ്റുന്നതല്ല . എന്നാൽ ജോളിക്കെതിരായ കു​റ്റ​പ​ത്രം ഈ ​കാ​ല​ള​വി​നു​ള്ളി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യെ​ന്ന​ത് ഈ ശ്രമകരമാണെന്നാണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഒ​രു കേ​സി​ൽ കു​റ്റ​പ​ത്രം വൈ​കി​യാ​ലും മ​റ്റ് അ​ഞ്ചു കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ​കൂ​ടി പ്ര​തി​യാ​യ​തി​നാ​ൽ ജോ​ളി​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെന്നും നി​യ​മ​വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

2011 ല്‍ കോടഞ്ചേരി പോലീസ് രജിസ്ട്രര്‍ ചെയ്ത റോയ് തോമസ് കൊലപാതക കേസിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കുക.വഴിവിട്ട ജീവിതത്തിനും, സ്വത്ത് കൈക്കലാക്കുന്നതിനും വേണ്ടിയാണ് ഒന്നാം പ്രതി ജോളി ഭര്‍ത്തായിരുന്ന റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നാണ് ഡി.വൈ.എസ്.പി ആര്‍.ഹരിദാസ് തയ്യാറാക്കുന്ന കുറ്റപത്രത്തിലുണ്ടാവുക.

വഴിവിട്ട ജീവിതം സംബന്ധിച്ച നിരവധി മൊഴികളും, യാത്ര ചെയ്തതിന്റെ രേഖകളും, ഫോണ്‍ സംഭാഷണമടക്കമുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വ്യാജ വില്‍പത്രം തയ്യാറാക്കി സ്വത്ത് തട്ടിയെടുത്തത് ചൂണ്ടികാട്ടി സ്വത്തുസമ്പാദന ലക്ഷ്യം തെളിയിക്കാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

റോയ് തോമസ് സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന പോസ്റ്റുമാര്‍‌ട്ടം റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന്റെ കയ്യിലുണ്ട്. ജോളി വീട്ടില്‍ നിന്ന് സയനൈഡ് എടുത്ത് നല്‍കിയതിനാല്‍‌ വിഷം നല്‍കിയത് ജോളി തന്നെയാണെന്ന് എളുപ്പത്തില്‍ തെളിയിക്കാന്‍ കഴിയുമെന്നും പ്രോസിക്യൂഷന്‍ കരുതുന്നു. കൊലപാതകം നടന്ന് എട്ട് വര്‍ഷം കഴിഞ്ഞ് പ്രതികളിലേക്ക് എത്തിയ കേസായതിനാല്‍ വളരെ സൂക്ഷ്മമായാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ കൈകാര്യം ചെയ്യുന്നത്

90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം 60 ദി​വ​സ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ​ജോ​ലി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം ത​യാ​റാ​ക്ക​ണം. തു​ട​ര്‍​ന്ന് ഇ​ത് വി​ദ​ഗ്ധ ഉ​പ​ദേ​ശ​ത്തി​നാ​യി എ​സ്പി, ഐ​ജി, എ​ഡി​ജി​പി, ഡി​ജി​പി ത​ല​ത്തി​ല്‍ പ​രി​ശോ​ധി​ക്ക​ണം. ഇ​ത് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് വേ​ണ്ട മാ​റ്റ​ങ്ങ​ള്‍ വ​രു​ത്ത​ണം. ഓ​രോ വി​ഭാ​ഗ​വും പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണ്ട​താ​യു​ള്ള​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​യു​ള്ള​തു​മാ​യ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് റി​പ്പോ​ര്‍​ട്ടാ​യി ന​ല്‍​കും.

ഇ​തുപ്ര​കാ​രം വീ​ണ്ടും കു​റ്റ​പ​ത്രം ത​യാ​റാ​ക്ക​ണം. അ​തി​നുശേ​ഷ​മേ കുറ്റപത്രം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​നു​മ​തി ല​ഭി​ക്കു​ക​യു​ള്ളൂ. കൂ​ടാ​തെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ റി​പ്പോ​ര്‍​ട്ടു​ക​ളും കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ര്‍​പ്പി​ക്കേണ്ടതുണ്ട് ..ഇ​തി​നാ​യി ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന ഫലങ്ങളും ലഭിക്കേണ്ടതായുണ്ട്

പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചശേ​ഷം അ​ത് കു​റ്റ​പ​ത്ര​ത്തി​ല്‍ എ​ഴു​തി​ച്ചേ​ര്‍​ക്കു​ക​യും വേ​ണം. കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ര്‍​പ്പി​ക്കു​ന്ന രേ​ഖ​ക​ളും തെ​ളി​വു​ക​ളും മ​റ്റും പ​രി​ശോ​ധി​ക്കാ​നും രേ​ഖ​പ്പെ​ടു​ത്താ​നും കോ​ട​തി​ക്കും സ​മ​യം ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ല്‍ 90 ദി​വ​സ​ത്തി​ന് മു​മ്പേ ത​ന്നെ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് കീഴ്വഴക്കം .

17 വ​ര്‍​ഷം മു​മ്പു​ള്ള കേ​സാ​യ​തി​നാ​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും മൊ​ഴി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​മെ​ല്ലാം കാ​ല​താ​മ​സം നേ​രി​ടു​ന്നു​ണ്ട്. പ​ഴ​യ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തു​ക​ അത്ര എളുപ്പമല്ല , സാ​ക്ഷി​മൊ​ഴി​ക​ൾ കൃ​ത്യ​മാ​യി കൂ​ട്ടി​യോ​ജി​പ്പി​ക്കു​ക​യെ​ന്ന​തും സ​ങ്കീ​ർ​മ​മാ​യ പ്ര​ക്രി​യ​യാ​ണ്. 17 വ​ർ​ഷ​ത്തി​നി​ടെ ന​ട​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ സ​മാ​ഹ​രി​ക്കു​ക​യെ​ന്ന​ത് സ​മു​ദ്ര​ത്തി​ൽ തെ​ര​യു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്നു.

സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം കു​റ്റം​തെ​ളി​യി​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​തി​നാ​ല്‍ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും മൊ​ഴി​ക​ളും നി​ര്‍​ണാ​യ​ക​മാ​ണ്. പ്ര​തി​ക​ള്‍​ക്കു പു​റ​മേ ആ​രു​ടെ​യെ​ല്ലാം മൊ​ഴി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത് ത​ന്നെ നി​ര്‍​ണാ​യ​ക​മാ​ണ്. റോ​യ്‌​തോ​മ​സ് കേ​സി​ല്‍ 20 ഓ​ളം പേ​രു​ടെ മൊ​ഴി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ മ​റ്റാ​രു​ടേ​യെ​ങ്കി​ലും വി​ട്ടു​പോ​യി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ഴി​ക​ളെ​ല്ലാം വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷ​മേ കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​വൂ.

കൂ​ടാ​തെ കോ​ള്‍​ ഡീ​റ്റെ​യി​ല്‍ റി​പ്പോ​ര്‍​ട്ട് (സി​ഡി​ആ​ര്‍), ഇ​വ കോ​ട​തി​യി​ല്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ മൊ​ബൈ​ല്‍ ക​മ്പ​നി സ​ര്‍​വീ​സ് പ്രൊ​വൈ​ര്‍​ഡ​മാ​രു​ടെ മൊ​ഴി​ക​ള്‍ എ​ന്നി​വ​യും ആ​വ​ശ്യ​മാ​ണ്. ഇ​ത് ശേ​ഖ​രി​ക്കു​ന്ന​തി​നും കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നും മാ​സ​ങ്ങ​ളോ​ളം വേ​ണ്ടി​വ​രും. ഈ ​സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കെ​യാ​ണ് 90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക സ​ങ്കീ​ര്‍​ണ​മാ​കു​ന്ന​ത്.

അ​തേ​സ​മ​യം അ​ഞ്ചു​ കൊ​ല​പാ​ത​ക കേ​സു​ക​ള്‍ ത​ന്നെ പ്ര​തി​ക​ള്‍​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഈ ​കേ​സു​ക​ളെ​ല്ലാം നി​ല​നി​ല്‍​ക്കെ പ്ര​തി​ക​ള്‍​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കി​ല്ല. ഓ​രോ കേ​സു​ക​ളി​ലും വ്യ​ത്യ​സ്ത കാ​ല​യ​ള​വി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

അ​തി​നാ​ല്‍ അ​വ​സാ​ന കേ​സി​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് 90 ദി​വ​സം ക​ഴി​ഞ്ഞ ശേ​ഷ​മേ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് വി​വ​രം. ഇ​തേ​തു​ട​ര്‍​ന്ന് ഓ​രോ കേ​സി​ലും അ​റ​സ്റ്റ് പ​ര​മാ​വ​ധി വൈ​കി രേ​ഖ​പ്പെ​ടു​ത്തു​ക​യെ​ന്ന ത​ന്ത്ര​മാ​വും പോ​ലീ​സ് സ്വീ​ക​രി​ക്കു​ക

അതേ സമയം പ്രതി മാത്യുവിന്റെ ജാമ്യാപേക്ഷ താമരശേരി കോടതി തള്ളി. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ കുറ്റത്തിനാണ് മാത്യുവിനെ അറസ്റ്റ് ചെയ്യുന്നത്. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ ഒന്നര വയസുകാരി ആല്‍ഫൈന്റെ ദുരൂഹ മരണത്തില്‍ ആണ്‌ മാത്യു പോലീസ് കസ്റ്റഡിയിലായത്‌ . ഈ കേസിൽ കൊടുത്ത ജാമ്യാപേക്ഷയാണ് താമരശേരി കോടതി തള്ളിയത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (1 hour ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (1 hour ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (1 hour ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (1 hour ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (1 hour ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (1 hour ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (1 hour ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (1 hour ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (2 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (2 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (2 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (2 hours ago)

Malayali Vartha Recommends