Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

എലൈറ്റിസത്തിന് മുഖമടച്ചുള്ള ഒരടി നൽകിയ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം ഉഷാറായി; ഈ അവസരത്തിൽ ഓർമ്മ വരുന്നത് ആ വ്യക്തിയെ; ഒരു വേദിയിൽ മുഖ്യ പ്രഭാഷണത്തിനായി ഇരിക്കവെ തന്നെ ഒഴികെ മറ്റെല്ലാവരുടെയും പേരെടുത്തു പറഞ്ഞു അഭിസംബോധന ചെയ്തു; ഞാൻ പ്രസംഗിക്കാൻ എഴുന്നേൽക്കുന്ന അതേ നിമിഷത്തിൽ വേദി വിട്ടു പോയി; തനിക്ക്‌ നേരിട്ട അനുഭവം തുറന്ന് പറഞ്ഞ് സംവിധായകൻ ഡോക്ടര്‍ ബിജു

02 NOVEMBER 2019 06:28 PM IST
മലയാളി വാര്‍ത്ത

ബിനീഷ് ബാസ്റ്റിന് നേരിട്ട അതേ അനുഭവം പല പ്രമുഖരും നേരിട്ടിട്ടുണ്ട്. താനും സമാനമായ അനുഭവത്തിലൂടെ കടന്നു പോയി എന്ന വെളിപ്പെടുത്തലുമായി സംവിധായകാൻ ഡോക്ടര്‍ ബിജു രംഗത്ത്. മാത്രമല്ല കൃത്യമായ പ്രതികരണം നടത്തിയ ബിനീഷ് ബാസ്റ്റിനെ അദ്ദേഹം അഭിനന്ദിക്കുന്നുമുണ്ട്. മാത്രമല്ല ചില ആശങ്കകളും അദ്ദേഹം തൻറെ കുറിപ്പിലൂടെ പങ്ക് വയ്ക്കുന്നു.
ഡോക്ടര്‍ ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം;

അൽപ്പം വ്യക്തിപരം കൂടിയാണ് എന്ന് ആദ്യമേ പറയട്ടെ..ക്ഷമിക്കുക...ഈ അവസരത്തിൽ പ്രസക്തമാണ് എന്നു തോന്നുന്നതിനാൽ കുറിയ്ക്കാതെ വയ്യ.

ബിനീഷ് ബാസ്റ്റിന് നേരെ ഉണ്ടായ അപമാനത്തിൽ സത്യത്തിൽ എനിക്ക് അത്രമേൽ ആശ്ചര്യം ഒന്നും തോന്നുന്നില്ല. കേരളം ജാതി മത വംശീയതകൾ ഇല്ലാത്ത, കറുത്ത നിറത്തെ കളിയാക്കാത്ത ,കുറഞ്ഞ തൊഴിലിൽ (?) ഏർപ്പെടുന്നവരെ പുച്ഛത്തോടെ കാണാത്ത , സാമ്പത്തികമായി ദരിദ്രരായ മനുഷ്യരെ പരിഗണിക്കുന്ന ഒരു പുരോഗമന നവോത്ഥാന നാടാണ് എന്നും വലിയ ഒരു പുരോഗമന സമൂഹം ആണ് നമ്മൾ എന്നും ഒക്കെ ഇപ്പോഴും അന്ധമായി വിശ്വസിക്കുന്ന മനുഷ്യൻമാർക്ക് മാത്രമേ ഇതിൽ പുതുമ തോന്നാൻ ഇടയുള്ളൂ. എലൈറ്റിസം അവകാശപ്പെടാനില്ലാത്ത എല്ലാ മനുഷ്യരോടും കേരളീയ സമൂഹത്തിന്റെ ഒരു അടിസ്ഥാന മനോഭാവം ഇത് തന്നെയാണ് എന്നത് ആണ് സത്യം. കലാരംഗത്തു പ്രവർത്തിക്കുന്ന ആൾ എന്ന നിലയിൽ ഈ രംഗത്തും അത് ഒട്ടും കുറവല്ല എന്നത് നേരിട്ട് അറിയാവുന്ന ഒരാൾ ആണ്. ഒരേ വേദിയിൽ ഉദ്ഘാടകൻ ആയി മലയാളത്തിലെ പ്രമുഖ സംവിധായകൻ എത്തുകയും ആ വേദിയിൽ മുഘ്യ പ്രഭാഷണത്തിനായി ഞാൻ ഇരിക്കുമ്പോൾ ഞാൻ ഒഴികെ മറ്റെല്ലാവരുടെയും പേരെടുത്തു പറഞ്ഞു അദ്ദേഹം അഭിസംബോധന ചെയ്യുകയും ഞാൻ പ്രസംഗിക്കാൻ എഴുന്നേൽക്കുന്ന അതേ നിമിഷത്തിൽ വേദി വിട്ടു പോവുകയും ചെയ്ത അനുഭവം നിരവധി തവണ ഉണ്ടായിട്ടുണ്ട്. അവാർഡ് ജൂറിയിൽ പ്രവർത്തിക്കുമ്പോൾ ഒപ്പം ജൂറി അംഗമായി മറ്റ് മലയാളികൾ ഉണ്ടായിട്ടും അവാർഡ് കിട്ടാത്ത ആളുകൾ മറ്റ് ജൂറി അംഗങ്ങളെ ഒന്നും പറയാതെ എന്നെ മാത്രം ഫോണിൽ വിളിച്ചു അസഭ്യം പറയുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ ആഢ്യ സിനിമാ നിരൂപകന്മാർ സിനിമയിലെ പുതു സംവിധായകരെ പറ്റി ലേഖനങ്ങൾ എഴുതുമ്പോൾ ഒരു സിനിമ ചെയ്ത സംവിധായകരെ പോലും ഓർത്തെഴുത്തുമ്പോൾ എല്ലായ്പ്പോഴും മുറപോലെ ഒഴിവാക്കപ്പെടുന്ന പേരാകാറുണ്ട് എന്റേത്..ലോകത്തെ പ്രധാനപ്പെട്ട മേളകളിൽ മത്സരത്തിൽ ഇടം നേടുമ്പോഴും കേരളത്തിലെ മേളയിൽ മത്സരത്തിൽ നിന്നും സൗകര്യപൂർവം ഒഴിവാക്കപ്പെടാറുണ്ട്. 10 സിനിമകളിൽ നിന്നായി ഒട്ടേറെ ദേശീയ പുരസ്കാരവും അന്തർ ദേശീയ പുരസ്കാരവും കിട്ടിയപ്പോഴും കേരളത്തിൽ ഒരു തവണ പോലും സംസ്ഥാന പുരസ്കാരം കിട്ടിയിട്ടില്ല...ഇതൊക്കെയും യാദൃശ്ചികം ആണെന്ന് കരുതാൻ മാത്രം മൗഢ്യം എനിക്കില്ല..ചില സാമൂഹ്യ സാംസ്കാരിക വിഷയങ്ങളിൽ താര തമ്പുരാക്കന്മാർക്ക് എതിരെ പ്രതികരിച്ചപ്പോൾ ഫാനരന്മാർ മാത്രമല്ല സിനിമാ രംഗത്തെ ചില പ്രധാനികളും ചില മാധ്യമങ്ങളും ഉൾപ്പെടെ വംശീയ അധിക്ഷേപം നടത്തിയിട്ടുണ്ട്.....അതുകൊണ്ട് പറഞ്ഞു വന്നത് ഇതാണ് നിങ്ങൾ എലൈറ്റ് ക്ലാസ്സിൽ പെട്ട ആളല്ലെങ്കിൽ നിങ്ങൾ എന്തൊക്കെ നേട്ടങ്ങൾ നേടിയാലും നിങ്ങളോടുള്ള അവഗണന ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ് കേരളത്തിൽ...അതിനെ മറികടക്കാൻ അവർക്ക് എത്താൻ പറ്റാത്ത ഇടങ്ങളിലേക്ക് നമ്മൾ പടർന്നു കയറി നേട്ടങ്ങൾ ഉണ്ടാക്കുക എന്നത് മാത്രമാണ് വഴി.
ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം ഉഷാറായി. എലൈറ്റിസത്തിന് മുഖമടച്ചുള്ള ഒരടി..ആ സംവിധായകനെ പറ്റി കൂടുതൽ ഒന്നും പറയാനില്ല. മലയാള പുരോഗമന സമൂഹത്തിന്റെ കാപട്യം ആവോളമുള്ള ഒരു സവർണ്ണ മേദസ്സ് മാത്രമാണയാൾ.. ദുഃഖം തോന്നുന്നത് ആ കോളജിലെ യൂണിയൻ ഭാരവാഹികളെ പറ്റിയും ..ആ വേദി ഉപേക്ഷിക്കാൻ ആർജ്ജവം ഇല്ലാതെ പോയ വിദ്യാർത്ഥികളെപ്പറ്റിയും ആണ്.ഇവരൊക്കെ ഭാവി ഡോക്ടർമാർ ആണല്ലോ എന്നോർക്കുമ്പോൾ ചെറുതല്ലാത്ത ആശങ്കയും ഉണ്ട്..ആ പ്രിൻസിപ്പലിനെ പറ്റി പുച്ഛം മാത്രം..പ്രിയ ബിനീഷ് ബാസ്റ്റിൻ ഈ കേരള പിറവി ദിനത്തിൽ കേരളത്തിലെ പൊതു സമൂഹത്തിനു മുന്നിൽ അവർ മനപ്പൂർവം ഇല്ലെന്നു നടിച്ചു മേനി പറയുന്ന വംശീയതയുടെ ഒരു പരിച്ഛേദം തുറന്നു കാട്ടിയതിന് നന്ദി....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (1 hour ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (1 hour ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (1 hour ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (1 hour ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (1 hour ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (1 hour ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (1 hour ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (1 hour ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (2 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (2 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (2 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (2 hours ago)

Malayali Vartha Recommends