ടിക് ടോക്ക് പ്രണയം വീട്ടമ്മയെ കൊണ്ടെത്തിച്ചത്?

ടിക് ടോക്ക് അതിരുകടന്നപ്പോള്‍ വീട്ടമ്മ എത്തിപ്പെട്ടത് അനാഥാലയത്തില്‍. മുവാറ്റുപുഴയിലുള്ള വീട്ടമ്മയക്കാണ് ദുരവസ്ഥയുണ്ടായത്. ടിക് ടോക്് വഴിയുള്ള പ്രണയം ഭര്‍ത്താവ് കയ്യോടെ പൊക്കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. നിരവധി ആരാധകരെ നേടി ടിക് ടോക്കില്‍ താരമായി മാറിയ വീട്ടമ്മയാണ് ഒടുവില്‍ അനാഥാലയത്തിലെ അന്തേവാസിയായി മാറിയത്. ആരാധകരെ സമ്മാനിച്ച ടിക് ടോക് തന്നെയാണ് വില്ലനായതും അനാഥാലയത്തിലേക്കുള്ള വഴി തുറന്നതും. ടിക് ടോക് വിഡിയോകളുടെ കടുത്ത ആരാധകനെന്നു പറഞ്ഞ് വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് പിന്നീടു കാമുകനായി മാറിയതോടെയാണ് കുടുംബ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്.
വീട്ടമ്മയും യുവാവും ചേര്‍ന്നെടുത്ത സെല്‍ഫി പ്രണയത്തില്‍ ചാലിച്ച അടിക്കുറിപ്പോടെ ഫോണില്‍ സൂക്ഷിച്ചതു ഭര്‍ത്താവ് കണ്ടതോടെ വീട്ടില്‍ പ്രശ്‌നമായി. അഭയം തേടി മാതാപിതാക്കളെ സമീപിച്ചപ്പോള്‍ സ്വീകരിക്കാന്‍ അവരും തയാറായില്ല. പിന്നീടാണ് കാമുകന്റെ അടുത്തെത്തിയത്. അയാളും തഴഞ്ഞു. ഭര്‍ത്താവിനെയും മാതാപിതാക്കളെയും കാമുകനെയും വിളിച്ചു വരുത്തി പൊലീസ് സംസാരിച്ചെങ്കിലും വീട്ടമ്മയെ സ്വീകരിക്കാന്‍ ആരും തയാറായില്ല. ഒടുവില്‍ പൊലീസ് തന്നെയാണ് വീട്ടമ്മയെ അനാഥാലയത്തില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha


























