Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കൂടത്തില്‍ തറവാട് ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചു; അന്വേഷണത്തില്‍ കാലപ്പഴക്കം പ്രശ്‌നമാണെങ്കിലും തെളിവുകള്‍ എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

02 NOVEMBER 2019 08:19 PM IST
മലയാളി വാര്‍ത്ത

കരമന കൂടത്തില്‍ തറവാടിലെ ദുരൂഹ മരണങ്ങള്‍ അന്വേഷിക്കാന്‍ തറവാട് ഫൊറന്‍സിക് വിദഗ്ദരുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചു. ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതം മൂലം മരിച്ചുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം തന്നെയാണെന്നും കാലപ്പഴക്കം പ്രശ്‌നമാണെങ്കിലും തെളിവുകള്‍ എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മുഹമ്മദ് ആരിഫ് പറഞ്ഞു.

രാവിലെ പതിനൊന്ന് മണിയോടു കൂടിയോടെയാണ് പ്രത്യേക അന്വേഷണസംഘം കൂടത്തില്‍ തറവാട്ടിലെ ഉമാ മന്ദിരത്തിലെത്തിയത്. തുടര്‍ന്ന് മണിക്കൂറുകളോളം ഫൊറന്‍സിക് മേധാവി ഡോ.ശശികലയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ജയമാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും ജയപ്രകാശ് രക്തം ചര്‍ദ്ദിച്ച് വീണ സ്ഥലവും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതംമൂലം മരിച്ചുവെന്നാണ് ഫോറന്‍സിക് സയന്‍സ് ലാബിന്റെ കണ്ടെത്തല്‍. തലയില്‍ ക്ഷതമേല്‍ക്കാന്‍ കാരണമായ കട്ടിലിന്റെ വശങ്ങള്‍ ഫൊറന്‍സിക് സംഘം ശേഖരിച്ചു. ജയമാധവന്റേത് സ്വാഭാവിക മരണമാണോ അസ്വാഭിവകതയുണ്ടോയെന്ന് പരിശോധിക്കുന്നുമെന്നും കാലപ്പഴക്കം പ്രശ്‌നമാണെങ്കിലും തെളിവുകള്‍ എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മുഹമ്മദ് ആരിഫ് പറഞ്ഞു.
പരിശോധനക്ക് മുമ്ബായി കേസിലെ പതിനൊന്നാം പ്രതിയും കൂടത്തില്‍ തറവാട്ടിലെ വേലക്കാരിയുമായിരുന്ന ലീലയെ സംഭവസ്ഥലത്തെത്തിച്ചിരുന്നു. വീടിന്റെ താക്കോല്‍ കൈവശം വെച്ചിരുന്ന രവീന്ദ്രന്‍ നായരോട് താക്കോല്‍ പൊലീസിനെ ഏല്‍പ്പിക്കാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം രവീന്ദ്രന്‍ നായരെ ചോദ്യം ചെയ്യും. സ്വത്ത് തട്ടിയെടുത്ത കേസില്‍ രവീന്ദ്രന്‍ നായരും മുന്‍ കാര്യസ്ഥന്‍ സഹദേവനുമടക്കം 12 പേര്‍ പ്രതികളാണ്. എന്നാല്‍ കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങളെ കുറിച്ച് എഫ്‌ഐആറില്‍ പരമാര്‍ശമില്ല.
കേസില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ ഒന്നാംപ്രതി, കാര്യസ്ഥന്‍ സഹദേവന്‍ രണ്ടാംപ്രതി, മുന്‍ കളക്ടര്‍ മോഹന്‍ദാസ് 10ാം പ്രതി എന്നിങ്ങനെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. സ്വത്ത് തട്ടിപ്പില്‍ ജയമാധവന്റെ ബന്ധുക്കളും ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന. കൂടത്തില്‍ കുടുംബത്തിലെ അംഗമായ പ്രസന്ന കുമാരിയുടെ പരാതിയിലാണ് സംഘം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ തിരുവനന്തപുരം െ്രെകം ഡി.സി.പി മുഹമ്മദ് ആരിഫിനാണ് കേസിന്റെ അന്വേഷണ ചുമതല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (1 hour ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (1 hour ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (1 hour ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (1 hour ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (1 hour ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (1 hour ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (1 hour ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (1 hour ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (2 hours ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (2 hours ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (2 hours ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (2 hours ago)

Malayali Vartha Recommends