പന്ത്രണ്ടു വയസ്സുകാരിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച യുവാവ് അറസ്റ്റില്‍

പന്ത്രണ്ടു വയസ്സുകാരിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പറവൂരില്‍ ഗോതുരുത്ത് കടകത്ത് ആഷിക്ക് (21)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് അരുണ്‍ ലാല്‍ കേസില്‍ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണു സംഭവം നടന്നത്. ഇരയായ കുട്ടി മജിസ്‌ട്രേറ്റിനു കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























