റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കുമെന്ന തൃശ്ശൂര്‍ കളക്ടര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് തൃശ്ശൂര്‍-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകളുടെ സമരം പിന്‍വലിച്ചു

റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കുമെന്ന തൃശ്ശൂര്‍ കളക്ടര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് തൃശ്ശൂര്‍-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകളുടെ സമരം പിന്‍വലിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ സമരമാണ് കളക്ടറിന്റെ ഉറപ്പിനെത്തുടർന്ന് പിന്‍വലിച്ചത്.
കുതിരാനില്‍ ഉള്‍പ്പെടെ ദേശീയപാതയിലെ തകര്‍ച്ച ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എത്രയും വേഗത്തില്‍ റോഡ് നന്നാക്കണമെന്നും, യാത്ര സമയത്ത് പൂര്‍ത്തിയാക്കാന്‍ പറ്റുന്നില്ലെന്നും ബസ് ഉടമകള്‍ പരാതി പെട്ടിരുന്നു. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് പെട്ടെന്ന് കേടുപാടുകള്‍ പറ്റുന്നു എന്നും ബസ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























