നെയ്യാര്‍ ഡാമിലുള്ള ആശ്രമത്തില്‍ നിന്നും പൂജ കഴിഞ്ഞ് മടങ്ങുന്നതിനിടെ ആറ്റിങ്ങല്‍ ആലംകോട് കൊച്ചുവിളമൂട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു

ആറ്റിങ്ങല്‍ ആലംകോട് കൊച്ചുവിളമൂട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. കായംകുളം സ്വദേശികളാണ് മരണപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. കായംകുളം പമ്പ ആശ്രമത്തിലെ സ്വാമി ഹരിഹരചൈതന്യ, രാജന്‍ബാബു, അനുരാഗ്, എന്നിവരാണ് മരിച്ചത്. അതേസമയം മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവര്‍ കായംകുളം സ്വദേശികളാണ് എന്നാണ് നിഗമനം. നെയ്യാര്‍ ഡാമിലുള്ള ആശ്രമത്തില്‍ നിന്നും പൂജ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ ചിറയില്‍ കീഴ് സര്‍ക്കാര്‍ ആശുപത്രിയിലക്ക് മാറ്റി.
https://www.facebook.com/Malayalivartha



























