ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം

വെസ്റ്റ് ലണ്ടൻ ഡെർബിയിൽ ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ അടിച്ചുയർത്തിയാണ് പരാജയമറിയാതെ കുതിക്കുന്ന ബ്രെന്റ്‌ഫോർഡ് ചിരവൈരികളായ ചെൽസിയെ തകർത്തത്.
ഈ വിജയത്തോടെ കീത്ത് ആൻഡ്രൂസിന്റെ സംഘം പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. മത്സരത്തിന്റെ 61-ാം മിനിറ്റിൽ ജെയ്ഡൻ ആന്റണിയിലൂടെയാണ് ബ്രെന്റ്‌ഫോർഡ് ഗോൾവേട്ട തുടങ്ങിയത്.
ജാനിക് ഷൂസ്റ്റർ തലയിലൂടെ മറിച്ചു നൽകിയ പന്ത് അൻഡണി അനായാസം വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് സമനിലയ്ക്കായി ചെൽസി നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ ബ്രെന്റ്‌ഫോർഡ് വീണ്ടും പ്രഹരിക്കുകയും ചെയ്തു. കെവിൻ ഷേഡെയുടെ ഷോട്ട് ഗോളി എമി മാർട്ടിനെസ് തടഞ്ഞെങ്കിലും, റീബൗണ്ട് പന്ത് വലയിലാക്കി ഇഗോർ തിയാഗോ ഈ സീസണിലെ തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറങ്ങിയ ഫാബിയോ കാർവാലോ ടീമിന്റെ മൂന്നാം ഗോളും നേടി വിജയം പൂർത്തിയാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























