Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

പ്രധാന പദ്ധതികളുടെ നടത്തിപ്പിനായി തുടര്‍നടപടികളെന്ന പ്രഖ്യാപനത്തോടെ 'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം

19 SEPTEMBER 2026 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി.... ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനായി വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെ ത്രിദിന 'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം. പദ്ധതികളുടെ നടത്തിപ്പിലൂടെയും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിലൂടെയും സംസ്ഥാനത്തെ ഒരു പുതിയ തലത്തിലേക്ക് മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സമ്മേളനം പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ 2026- 27 ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനായിട്ടാണ് 'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി 31 സെഷനുകളിലായി 35 പ്രധാന പദ്ധതികളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. സെഷനുകളില്‍ ഫലപ്രദമായ ചര്‍ച്ചകളും ആശയവിനിമയങ്ങളും നടന്നു. നയപരമായ പ്രഖ്യാപനങ്ങളെ വ്യക്തമായ നടത്തിപ്പ് രീതികളാക്കി മാറ്റുന്നതിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

സമാപന സമ്മേളനം ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ വ്യവസായ പദ്ധതികളില്‍ നിക്ഷേപം നടത്താനായി എത്തുന്ന നിക്ഷേപകരെ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ തൊഴിലവസരങ്ങളും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കി മലയാളികള്‍ക്ക് കേരളത്തില്‍ തന്നെ ജീവിക്കാനും ജോലി ചെയ്യാനും അവസരമൊരുക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാരുമായും സംസ്ഥാനത്ത് നിക്ഷേപത്തിനും വികസനത്തിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. ആരോഗ്യ, ടൂറിസം മേഖലകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് മികച്ച സാമൂഹിക മൂലധനമുണ്ടെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ പാതയിലേക്ക് ഈ സാമൂഹിക മൂലധനത്തെ മാറ്റേണ്ടതുണ്ടെന്നും സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ എക്സൈസ് സഹകരണ മന്ത്രി എം.ലിജു പറഞ്ഞു. അത്തരമൊരു പുതിയ വ്യവസ്ഥിതി സൃഷ്ടിക്കാനാണ് സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികള്‍ ലക്ഷ്യമിടുന്നത്. മാനവ വികസന സൂചികയിലും സംസ്ഥാനം മുന്നിലാണ്. ഇതും പ്രയോജനപ്പെടുത്തണം.

മറ്റ് സംസ്ഥാനങ്ങളിലും പല രാജ്യങ്ങളിലും പ്രായമായവരുടെ എണ്ണം കൂടുന്നത് സാമൂഹിക ആശങ്കയായാണ് കാണുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ഒരു സാധ്യതയായാണ് കാണുന്നത്. മുതിര്‍ന്ന പൗരന്‍മാരുടെ സേവനം സാധ്യമാകുന്ന എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

രാജ്യത്തിന്‍റെ ജിഡിപിയില്‍ സഹകരണ മേഖലയുടെ സംഭാവന രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ്. അതേസമയം കേരളത്തില്‍ അത് എട്ട് മുതല്‍ ഒമ്പത് ശതമാനം വരെയാണ്. സഹകരണ മേഖലയുടെയും സമ്പദ് വ്യവസ്ഥയുടെയും ഈ സംഭാവന 10 ശതമാനത്തിലധികമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

500 കിലോമീറ്ററിലേറെ നീളമുള്ള തീരപ്രദേശം കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സാധ്യതകള്‍ നല്‍കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും കേരളത്തിന് വലിയ സാധ്യതകളാണുള്ളത്. കേരളത്തിന്‍റെ ഈ സാധ്യതകളുമായി ബന്ധം സ്ഥാപിക്കാന്‍ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നു. നിക്ഷേപകര്‍ക്ക് പരമാവധി പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിക്ഷേപത്തിനുള്ള നടപടിക്രമങ്ങളെല്ലാം ഇപ്പോള്‍ ലളിതമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് സ്വാഗതവും കെഎസ്ഐഡിസി എംഡിയും വ്യവസായ വകുപ്പ് ഡയറക്ടറുമായ സ്നേഹില്‍കുമാര്‍ സിംഗ് നന്ദിയും പറഞ്ഞു.

പദ്ധതികള്‍ക്ക് രൂപം നല്‍കി അവ നടപ്പാക്കാന്‍ സജ്ജമാക്കുന്നതിനായി മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, മറ്റ് പങ്കാളികള്‍ എന്നിവരെ ത്രിദിന സമ്മേളനം ഒരുമിച്ച് കൊണ്ടുവന്നു. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍, വിജ്ഞാന സ്ഥാപനങ്ങള്‍, വ്യവസായ മേഖല, ധനസഹായം നല്‍കുന്ന ഏജന്‍സികള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

അടിസ്ഥാന സൗകര്യ വികസനം, കണക്ടിവിറ്റി, തുറമുഖ-സമുദ്രാധിഷ്ഠിത വികസനം, വ്യോമഗതാഗതം, വ്യവസായ-സാമ്പത്തിക ഇടനാഴികള്‍, ഊര്‍ജ്ജവും പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകളും, നഗരവികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ലൈഫ് സയന്‍സസ്, ബഹിരാകാശം, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡിജിറ്റല്‍ മേഖല, ടൂറിസം, ക്രിയേറ്റീവ് മേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.

ദക്ഷിണ കേരളം-സാമ്പത്തിക ഇടനാഴി, മിഷന്‍ സമുദ്ര, മാരിടൈം മ്യൂസിയം, ഇന്‍വെസ്റ്റ് കേരളം, ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസറി കൗണ്‍സില്‍, സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്‍റ് സോണ്‍, സില്‍വര്‍ ഇക്കണോമി, മലയാളം എഐ ഇനിഷ്യേറ്റിവ്, ജെന്‍ സി ആന്‍ഡ് ന്യൂ ജെന്‍ ടെക്നോളജി, ഇന്‍കുബേഷന്‍ സെന്‍റര്‍, കേരള എംഎസ്എംഇ ഗ്രോത്ത് സ്കീം, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട്, നാഷണല്‍ പില്‍ഗ്രിമേജ് സെന്‍റര്‍, സ്പേസ് ഇക്കണോമി തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രധാന സെഷനുകള്‍.

പ്രധാന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച പൊതുചട്ടക്കൂട് രൂപപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ സാധ്യതാ പഠനങ്ങള്‍, മാസ്റ്റര്‍ പ്ലാനുകള്‍, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍) കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി മുന്നോട്ടു പോകും.

ഓരോ പദ്ധതിയുടെയും വ്യാപ്തിയും ലക്ഷ്യങ്ങളും വിശദീകരിക്കുന്നതിനായി തയ്യാറാക്കുന്ന കരട് രേഖയ്ക്ക് (ഡ്രാഫ്റ്റ് പ്രോജക്ട് സ്കോപ്പ് ഡോക്യുമെന്‍റ്) അംഗീകാരം ലഭിച്ച ശേഷം പദ്ധതിയുടെ തുടര്‍നടപടികള്‍ ആരംഭിക്കും. ആവശ്യമെങ്കില്‍ കണ്‍സള്‍ട്ടന്‍റുമാരെ നിയമിക്കുകയും സാധ്യതാപഠനം, ഡിപിആര്‍ തയ്യാറാക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി പ്രത്യേക മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തും. പ്രധാന ഘട്ടങ്ങളിലെ പുരോഗതി പ്രോഗ്രാം കമ്മിറ്റി വിലയിരുത്തി മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കൃത്യമായ ഇടവേളകളില്‍ അറിയിക്കും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി.... ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു  (3 minutes ago)

'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം  (31 minutes ago)

ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപ‍ക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം  (40 minutes ago)

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...  (47 minutes ago)

ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങിന് പകരം കബഡി താരം പവൻ സെറാവത്ത് ഇന്ത്യയുടെ പതാകവാഹകനാകും..  (56 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (1 hour ago)

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണ്ടത് ആർക്കൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം  (1 hour ago)

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (2 hours ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (2 hours ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (2 hours ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (3 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (3 hours ago)

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (10 hours ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (10 hours ago)

Malayali Vartha Recommends