റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...

സങ്കടമടക്കാനാവാതെ... ഏതാനും ദിവസം മുമ്പ് റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനി ചിപ്പി രതീഷിെൻറ (35) മൃതദേഹം നാട്ടിലെത്തിച്ചു. കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ സജീവ ഇടപെടലിൽ നിയമനടപടികളും യാത്രാരേഖകളും പൂർത്തിയാക്കി എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
വെള്ളരിക്കുണ്ട് പരപ്പ ബെരിക്കുളം സ്വദേശിനിയായ ചിപ്പി കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്. ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന രതീഷാണ് ഭർത്താവ്. പ്ലസ് വൺ വിദ്യാർഥിനി അനുനന്ദ കെ. രതീഷ്, മൂന്നാം ക്ലാസ് വിദ്യാർഥിനി ദിവ്യ രതീഷ് എന്നിവരാണ് മക്കൾ.
"
https://www.facebook.com/Malayalivartha


























