രാഷ്ട്രീയ മുതലെടുപ്പിന് ആരും ശബരിമലയെ ഉപയോഗിക്കരുത്; ഭക്തന് അവിടെ പോകാനും വരാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണം: ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വരുന്ന യുവതികള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ച് ഇനിയൊരു കലുക്ഷിതാന്തരീക്ഷം ഉണ്ടാക്കരുത്; വിധി വരുമ്പോൾ എല്ലാവരും അംഗീകരിക്കണം, ശബരിമല വിഷയത്തില്‍ റിവ്യു പെറ്റീഷനില്‍ സുപ്രീം കോടതി വിധി വരും വരെ യുവതി പ്രവേശം അരുതെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

യുവതി പ്രവേശം സുപ്രീം കോടതി വിധി വരും വരെ അരുതെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയ മുതലെടുപ്പിന് ആരും ശബരിമലയെ ഉപയോഗിക്കരുത്. ഭക്തന് അവിടെ പോകാനും വരാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വരുന്ന യുവതികള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ച് ഇനിയൊരു കലുക്ഷിതാന്തരീക്ഷം ഉണ്ടാക്കരുത്. വിധി വരുമ്പോൾ എല്ലാവരും അംഗീകരിക്കണം. വിധി എന്തായാലും അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha



























