സിബിഐ അന്വേഷണം വേണംഎന്ന ആവശ്യവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്...

വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടു ..നാളെ ഈ ആവശ്യവുമായി അവർ ഹൈക്കോടതിയെ സമീപിക്കും. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കി കേസ് സിബിഐ അന്വേഷിക്കണം എന്നാണ് രക്ഷിതാക്കളുടെ ആവശ്യം. അതേസമയം, കോടതി വിധിക്കെതിരെ സർക്കാർ ഇതുവരെ അപ്പീൽ നൽകിയിട്ടില്ല .
വാളയാർ കേസിൽ അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിക്കുന്നത്. കേസിലെ അഞ്ച് പ്രതികളിൽ നാലുപേരെയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു . ഈ നടപടി റദ്ദാക്കണമെന്നും പെൺകുട്ടികളുടെ മരണം സിബിഐ അന്വേഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
കുടുംബാംഗങ്ങൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാൽ എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്ര ഉറപ്പ് നൽകിയിരുന്നു . കേസ് സി ബി ഐ അന്വേഷിക്കണമെന്ന പൊതു താല്പര്യ ഹർജി ഹൈക്കോടതി തള്ളിയെങ്കിലും ഇക്കാര്യം ഉന്നയിച്ച് ബന്ധുക്കൾക്കോ അന്വേഷണ ഉദ്യോഗസ്ഥർക്കോ സമീപിയ്ക്കാമെന്ന് ഹൈക്കോടതി പറഞ്ഞ സാഹചര്യത്തിലാണ് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുന്നത്
https://www.facebook.com/Malayalivartha



























