പാലക്കാട് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ ഒഴുക്കില്‍പ്പെട്ട് പുഴയിലേക്ക് മറിഞ്ഞു; കാറിലുണ്ടായിരുന്ന അഞ്ചുപേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട് നിന്നും തൃശൂര്‍ പട്ടിക്കാട്ടേക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കി എളുപ്പ വഴിക്കായി ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച ര്‍ നേരെ പുഴയിലേക്ക് വീണു. പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. കുതിരാനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പട്ടിക്കാട്ടേക്കു പോകാന്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചതായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പാലക്കാടാണ് സംഭവം.
തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാന്‍ തടയണയിലൂടെ കയറി. എന്നാല്‍ രാത്രിയായതിനാല്‍ വെള്ളം യാത്രികരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു വച്ച് ഒഴുക്കില്‍പ്പെട്ടതോടെ കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് കാറിലുണ്ടായിരുന്ന അഞ്ചുപേരും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha



























