Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..

വമ്പിച്ച പൊതുജന പങ്കാളിത്തത്തോടെ ആര്‍ദ്രം ജനകീയ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18ന് മുഖ്യമന്ത്രി നിര്‍വഹിക്കും

10 NOVEMBER 2019 02:28 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീയമായി വിപുലമായ പരിപാടികളോടെ ബഹുജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പ് ആര്‍ദ്രം ജനകീയ കാമ്പയിന്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും സഹകരണത്തോടെയാണ് വിപുലമായ ജനകീയ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആര്‍ദ്രം ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.

പകര്‍ച്ചവ്യാധികള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കും എതിരായ ശക്തമായ മുന്നേറ്റമാകും ഈ ജനകീയ കാമ്പയിനെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ പിന്തുടരുക, ആരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും വളര്‍ത്തിയെടുക്കുക, ഓരോ വ്യക്തിയുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം. രോഗ പ്രതിരോധവും ആരോഗ്യ പ്രോത്സാഹനവും നല്ല ആരോഗ്യ ശീലങ്ങളും, ആരോഗ്യകരമായ ഭക്ഷണം, വ്യായാമവും പ്രവര്‍ത്തനങ്ങളും, മദ്യം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം അവയുടെ ആസക്തി ഇല്ലാതാക്കുക, ശുചിത്വവും മാലിന്യ നിര്‍മാര്‍ജനവും എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ജനകീയ കാമ്പയിന്റെ ശരിയായ നടത്തിപ്പിന് നിലവിലെ ആര്‍ദ്രം മിഷന്റെ കമ്മിറ്റികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുതിയ കാമ്പയിന്‍ കമ്മിറ്റികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ആര്‍ദ്രം മിഷന്റെ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി, ഉപാധ്യക്ഷന്‍മാരായ ധനകാര്യ വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി, ആദ്രം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മറ്റ് അംഗങ്ങള്‍ എന്നിവര്‍ കാമ്പയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യും.

വിവിധ തലത്തിലുള്ള വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും സംസ്ഥാന തലത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി ചെയര്‍പേഴ്‌സണും ധനകാര്യ വകുപ്പ് മന്ത്രി, തദ്ദേശഭരണ മന്ത്രി, ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി എന്നിവര്‍ സഹചെയര്‍മാന്‍മാരുമായ കമ്മിറ്റിയും രൂപീകരിച്ചു. ജലവിഭവ മന്ത്രി, പൊതുവിദ്യാഭ്യാസ മന്ത്രി, കൃഷി മന്ത്രി, നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, എല്ലാ സംസ്ഥാനതല ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

ആര്‍ദ്രം കാമ്പയിന്റെ ജില്ലാതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഖ്യ രക്ഷാധികാരിയും ജില്ലയിലെ എല്ലാ എംപിമാരും എംഎല്‍എമാരും രക്ഷാധികാരികളുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാകളക്ടര്‍ സഹ ചെയര്‍മാനും ജില്ല മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ജോ. കണ്‍വീനറുമാണ്. തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.

കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയില്‍ മേയര്‍/ ചെയര്‍പേഴ്‌സണ്‍/ പ്രസിഡന്റ്, തദ്ദേശ സ്ഥാപന പരിധിയിലെ ആശുപത്രി സൂപ്രണ്ട്/മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന കാമ്പയിന്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.


ജില്ലാ ആരോഗ്യദൗത്യവും ജില്ലാ ആര്‍ദ്രം ടാസ്‌ക് ഫോഴ്‌സും ജില്ലാ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. എം.എല്‍.എ.മാര്‍ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വാര്‍ഡ് തലത്തില്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികളായിരിക്കും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ജില്ലയില്‍ അതത് കാമ്പയിനുകള്‍ക്കായുള്ള തീമുകളും ആളുകളുടെ പങ്കാളിത്തവും ജില്ലാതലത്തില്‍ ഉറപ്പുവരുത്തും. സ്ഥാപന തലത്തില്‍ ആര്‍ദ്രം ജനകീയ കാമ്പയിനിലുള്ള കമ്മിറ്റിയായിരിക്കും പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കുക. ആര്‍ദ്രം ജനകീയ കാമ്പയിന്‍ വലിയ വിജയമാകാന്‍ എല്ലാവരുടേയും സഹകരണം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (7 minutes ago)

ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...  (22 minutes ago)

കണ്ണീർക്കാഴ്ചയായി.... ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു  (31 minutes ago)

'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം  (59 minutes ago)

ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപ‍ക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം  (1 hour ago)

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...  (1 hour ago)

ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങിന് പകരം കബഡി താരം പവൻ സെറാവത്ത് ഇന്ത്യയുടെ പതാകവാഹകനാകും..  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (2 hours ago)

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണ്ടത് ആർക്കൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം  (2 hours ago)

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (2 hours ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (3 hours ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (3 hours ago)

സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം  (3 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...  (3 hours ago)

Malayali Vartha Recommends