ഒളിച്ചോടി ഒളിവിലായിരുന്ന പെണ്‍കുട്ടിയും കാമുകനും പിടിയില്‍

അടുത്തിടെ നാടുവിട്ടു പോയ മൂന്നു വിദ്യാര്‍ഥിനികളില്‍ ഒളിവിലായിരുന്ന പെണ്‍കുട്ടിയും കാമുകനും പോലീസ് പിടിയിലായി. പാലിയേക്കര താഴ്ചയില്‍ നന്ദു( 21)വിനെയാണു പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കൊപ്പം ചൊവ്വാഴ്ചരാത്രി ഒമ്പതിനു പോലീസ് കസ്റ്റഡിയിലെടുത്തത്. ചങ്ങനാശേരി റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 11മുതല്‍ കാണാതായ മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിനികളില്‍ രണ്ടുപേര്‍ തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് പിടിയിലായിരുന്നു. കാമുകനായ നന്ദുവിനൊപ്പം മുങ്ങിയ മൂന്നാമത്തെ പെണ്‍കുട്ടിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നന്ദുവിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു പിടികൂടാനായത്.
സ്‌കൂള്‍പരീക്ഷയ്ക്കു ഹാജരാകാതിരുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞതിലുള്ള ഭയത്തില്‍ ഇവര്‍ നാടുവിടാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ നന്ദു ഇവരെ കൊല്ലത്തുനിന്ന് എറണാകുളത്തേക്കു കൊണ്ടുപോയി. അവിടെനിന്നും കണ്ണൂരിലും മൈസൂരിലും ഷൊര്‍ണൂരിലേക്കും പോയി. ഇതിനിടെ പോലീസ് അന്വേഷണം ശക്തമാക്കിയ വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് മറ്റു രണ്ടു പെണ്‍കുട്ടികളും നാട്ടിലേക്കു തിരികെപോന്നു.
ഇവരെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യംചെയ്യലിലാണു നന്ദുവിനെയും ശേഷിക്കുന്ന പെണ്‍കുട്ടിയെയും പറ്റിയുള്ള വിവരം കിട്ടിയത്. കൈയിലെ പണം തീര്‍ന്നതോടെ ചങ്ങനാശേരിയിലുള്ള സുഹൃത്തിന്റെ പക്കല്‍ നിന്നു പണം വാങ്ങാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെയും നന്ദുവിനെയും രാത്രി പോലിസ് പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം പെണ്‍കുട്ടിയെ കോടതിയിലും വയലത്തലയിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെയും ഹാജരാക്കി. നന്ദുവിനെതിരെ കേസെടുത്ത് ഇന്നു കോടതിയില്‍ ഹാജരാക്കും. സി.ഐ: വി. രാജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ വിനോദ് കൃഷ്ണന്‍, എ.എസ്.ഐ. ജയിംസ്, സിവില്‍ പോലിസ് ഓഫീസര്‍മാരായ ശരത്, അശോകന്‍, രഞ്ചിത് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























