Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നിഷാമിനുവേണ്ടി എം എല്‍ എ രംഗത്ത്! കലികാലം, സംസ്ഥാനത്തെ എ ഗ്രൂപ്പ് നേതാക്കളുടെ ട്രഷറിയാണ് ഈ എംഎല്‍എ

19 FEBRUARY 2015 05:07 PM IST
മലയാളി വാര്‍ത്ത.

വിവാദവ്യവസായിയും അഞ്ചു ലക്ഷം രൂപയുടെ പാമ്പും തോലുകൊണ്ടുണ്ടാക്കിയ ഷൂസു കൊണ്ട് നിര്‍ദ്ദനനായ ഒരാളെ ചവിട്ടികൊല്ലുകയും ചെയ്ത നിഷാമിനെ സഹായിക്കാന്‍ സംസ്ഥാന ഭരണ നേതൃത്വത്തിലെ വിശ്വസ്തനായ എംഎല്‍ എ രംഗത്ത്. സംസ്ഥാനത്തെ എ ഗ്രൂപ്പ് നേതാക്കളുടെ ട്രഷറിയാണ് ഈ എംഎല്‍എ. എ ഗ്രൂപ്പ് നേതാക്കള്‍ക്ക് വേണ്ടി സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നും പണം സംഘടിപ്പിക്കുകയാണ് എംഎല്‍എയുടെ പ്രധാന ഹോബി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എംഎല്‍എയുടെ എതിര്‍പക്ഷത്തായതിനാല്‍ ഒരുപക്ഷേ നിഷാമിന് കൊലക്കയര്‍ പ്രതീക്ഷിക്കാം. അതോ രമേശ് ചെന്നിത്തലയും അദ്ദേഹത്തെ സഹായിക്കാനെത്തുമോ എന്ന് കണ്ടറിയണം.
എറണാകുളം ജില്ലയിലെ എംഎല്‍എ തന്റെ ഗ്രൂപ്പ് നേതാവായ തൃശൂര്‍ ജില്ലയിലെ എംഎല്‍എയെ ജയിലിലേക്കയച്ച് നിഷാമിന്റെ സുഖസൗകര്യം ഉറപ്പു വരുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണം മാത്രമല്ല, മറ്റ് പലതും മുഹമ്മദ് നിഷാം നല്‍കാറുണ്ടെന്ന് അണിയറയില്‍ വര്‍ത്തമാനമുണ്ട്. നിയമസഭ കൂടുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ കള്ളക്കളികള്‍ തുറന്നു പറയാമെന്നാണ് പ്രതിപക്ഷ എംഎല്‍എയായ ബാബു എം പാലിശേരിയുടെ ഉറപ്പ്. പ്രതിപക്ഷവും സമ്മര്‍ദ്ദങ്ങളില്‍ അകപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അവരുടെ ഗീര്‍വാണങ്ങള്‍ തത്കാലം വിശ്വസിക്കാന്‍ കഴിയില്ല.
മരിച്ച സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ചന്ദ്രബോസിന്റെ മൊഴി പോലീസ് രേഖപ്പെടുത്താതിരുന്നതിനു പിന്നിലും തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട എംഎല്‍എയാണെന്ന് അറിയുന്നു, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിയും പോലീസ് വകുപ്പ് ഭരിച്ചിരുന്ന കാലത്ത് എംഎല്‍എയാണ് പോലീസ് ഭരണം നിയന്ത്രിച്ചിരുന്നത്. ആഭ്യന്തരമന്ത്രി മാറിയെങ്കിലും ഭരണതലത്തില്‍ നിര്‍ണായസ്വാധീനമുള്ള എംഎല്‍എ പോലീസില്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയിരുന്നു എന്നാണ് അറിയുന്നത്. എറണാകുളം-തൃശൂര്‍ ജില്ലകളിലെ പോലീസ് എംഎല്‍എ പറഞ്ഞാല്‍ അനങ്ങില്ലെന്നാണ് കേള്‍ക്കുന്നത്.ചന്ദ്രബോസിന്റെ മൊഴിയെടുക്കാത്ത പശ്ചാത്തലത്തില്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിക്കാതിരുന്നാല്‍ നിഷാം നിയമത്തിന്റെ കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യതയുണ്ട്.
യഥാര്‍ത്ഥത്തില്‍ നിഷാമിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചില്ലായിരുന്നെങ്കില്‍ നിഷാം എന്നേ രക്ഷപ്പെടുമായിരുന്നു. ഫലത്തില്‍ പ്രതിപക്ഷത്തിന്റെ റോളാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തത്.
യുഡിഎഫിന്റെ മുഖ്യ വരുമാന സ്രോതസ്സാണ് നിഷാം എന്നും അറിയുന്നു. 5000 കോടിയിലേറെയാണ് നിഷാമിന്റെ കണക്കാക്കപ്പെട്ട സ്വത്ത്. അതിലൊരു അംശം എറിഞ്ഞു വേണമെങ്കിലും രക്ഷപ്പെടാന്‍ നിഷാം ശ്രമിച്ചേക്കാം. കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാര്‍ക്കാണ് നിഷാമിനെ രക്ഷപ്പെടുത്തണമെന്ന് വാശിയുള്ളത്. അവര്‍ അക്കാര്യത്തില്‍ വിജയിക്കുമോ ഇല്ലെയോ എന്ന് കണ്ടറിയണം. ഏതായാലും പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന കവിവചനം ഇപ്പോഴും പ്രസക്തമാണെന്ന് ഓര്‍ത്താല്‍ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends