Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന് പിണറായി വിജയന്‍, പുച്ഛിച്ചു തള്ളുന്നുവെന്ന് വിഎസ്

20 FEBRUARY 2015 08:52 AM IST
മലയാളി വാര്‍ത്ത.

വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പിണറായിയുടെ വാക്കുകളെ  പുച്ഛിച്ചു തള്ളുന്നുവെന്ന്  പറഞ്ഞ് വിഎസും രംഗത്ത് വന്നു. ഈ അമ്പരപ്പിക്കുന്ന സ്ഥിതിവിശേഷത്തിനിടെ, സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വി.എസിനെ കടുത്ത വാക്കുകളില്‍ ആക്രമിച്ചു കൊണ്ടുള്ള പിണറായിയുടെ വാര്‍ത്താസമ്മേളനവും, രണ്ടും കല്പിച്ചുള്ള വി.എസിന്റെ തിരിച്ചടിയും സമ്മേളനത്തെ കൈവിട്ടു പോവുന്ന  അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെയും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെതിരെയും പൊട്ടിത്തെറിച്ചാണ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തിയത്. പിണറായി വിജയനെ അയാള്‍ എന്നു വിളിച്ച വിഎസ്, സെക്രട്ടേറിയറ്റിന്റെ നിലപാടുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പറഞ്ഞു. താന്‍ കത്തു നല്‍കിയത് പൊളിറ്റ് ബ്യൂറോയ്ക്കാണ്, മറുപടി പറയേണ്ടതും അവരാണ് -വി.എസ്. പറഞ്ഞു.
അപ്രതീക്ഷിതമായിട്ടാണ് സംസ്ഥാന സമ്മേളനത്തിന്റെ ഗതിയെ മാറ്റിമറിച്ചു കൊണ്ട് തലേന്ന് പിണറായിയും വി.എസും ഏറ്റുമുട്ടിയത്. സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടില്‍ കയറ്റി വി.എസ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ കുറിപ്പ് ഒരു പത്രത്തില്‍ അതേ പടി പ്രത്യക്ഷപ്പെട്ടത് വി.എസിനെതിരായ മൂര്‍ച്ചയേറിയ ആയുധമാക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. പതിനേഴ് വര്‍ഷക്കാലം പാര്‍ട്ടിയെ നയിച്ച പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതോടൊപ്പം, പാര്‍ട്ടിയുടെ ഏറ്റവും ജനസമ്മതനായ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താവുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ഇതുവരെ ഒരു സമ്മേളനത്തിലും ഇത്തരം ഒരു അവസ്ഥ ഉണ്ടായിട്ടില്ല. കൂട്ടത്തോടെയുള്ള വെട്ടിനിരത്തല്‍ നടന്ന പാലക്കാട് സമ്മേളനത്തിലോ, വിഭാഗീയത നിറഞ്ഞാടിയ മലപ്പുറം സമ്മേളനത്തിലോ ഇത്തരമൊരു പ്രക്ഷുബ്ധാവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല.
ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുന്നപ്ര വയലാറിന്റെ മണ്ണില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനമെത്തുന്നത്. 1988 ലായിരുന്നു ഒടുവില്‍ ആലപ്പുഴയില്‍ സമ്മേളനം നടന്നത്. അന്ന് വി.എസ്. അച്യുതാനന്ദനായിരുന്നു സംസ്ഥാന സെക്രട്ടറി. വിട്ടുവീഴ്ചയില്ലാത്ത കര്‍ക്കശക്കാരനായ ഉരുക്കു മനുഷ്യനായി അന്ന് പാര്‍ട്ടിയെ നയിച്ചിരുന്ന അച്യുതാനന്ദന്‍ സമ്മേളനം വീണ്ടും ആലപ്പുഴയിലെത്തുമ്പോള്‍ വിചാരണയും വിധി തീര്‍പ്പും നേരിടുന്ന റിബല്‍ പരിവേഷത്തിലാണ്. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സി.പി.എം രൂപം കൊണ്ട ശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനം ആലപ്പുഴയിലായിരുന്നു. അതിന്റെ അന്‍പതാം വാര്‍ഷികത്തിലാണ് സമ്മേളനം വീണ്ടും ഇതേ മണ്ണിലെത്തിയത്.
പതിനേഴ് വര്‍ഷം ഉരുക്കുമുഷ്ടിയോടെ പാര്‍ട്ടിയെ നയിച്ച പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ പാര്‍ട്ടിയുടെ ചരിത്രത്തിലെ സംഭവബഹുലമായ ഒരു യുഗത്തിന് തിരശീല വീഴുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 minutes ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (8 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (8 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (9 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (9 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (12 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

Malayali Vartha Recommends