Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

ഈ സമ്മേളനം വിഎസിന് അവസാനത്തേതോ ? വിഎസിനെ പുറത്താക്കാണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം

20 FEBRUARY 2015 09:42 AM IST
മലയാളി വാര്‍ത്ത.

നിരന്തരം അച്ചടക്കം ലംഘിച്ച് പാര്‍ട്ടി വിരുദ്ധ മനോഭാവത്തിലേക്ക് തരംതാണു എന്ന കുറ്റം ചുമത്തിയ വി.എസ്. അച്യുതാനന്ദനെ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ എന്തും വരട്ടേ എന്നുറച്ച് തന്നെയാണ് വിഎസും. അതുകൊണ്ട് തന്നെയാണ് സമ്മേളന കാലത്ത് നടപടി പാടില്ലെന്ന് പിണരായിയേയും കൂട്ടരേയും വിഎസ് ഓര്‍മിപ്പിച്ചത്. പോളിറ്റ് ബ്യൂറോയുടെ അതിശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ നിന്ന് ഇത്തവണ പുറത്താവും എന്നത് ഉറപ്പാണ്. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് പിബി വഴങ്ങുമെന്നാണ് സൂചന.

നിലവില്‍ വി.എസ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമാണ്. സാധാരണ ഗതിയില്‍ കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ സംസ്ഥാന സമിതിക്ക് നടപടി സ്വീകരിക്കാനാവില്ല. എന്നാല്‍ ഇവിടെ വി.എസിനെ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കുകയല്ല ചെയ്യുന്നത്. ഇത്തവണത്തെ സമ്മേളനത്തിനൊടുവില്‍ പുതിയ സംസ്ഥാന സമിതി അംഗങ്ങളുടെ പാനല്‍ തയ്യാറാക്കുമ്പോള്‍ വി.എസിന്റെ പേര് ഉള്‍പ്പെടുത്തുന്നില്ല എന്നേയുള്ളൂ. അതില്‍ പാര്‍ട്ടി ഭരണ ഘടനാപരമായ ലംഘനമൊന്നും ഉത്ഭവിക്കുന്നില്ലെന്നാണ് ഔദ്യോഗിക നേതൃത്വം വിശദീകരിക്കുന്നത്. വി.എസിനെ ഒഴിവാക്കി അവതരിപ്പിക്കുന്ന പാനല്‍ സമ്മേളനം അംഗീകരിച്ചാല്‍ അത് തീരുമാനമാവും. അതല്ല വി.എസിനെ ഒഴിവാക്കിയ പാനലിനോട് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ വോട്ടിനിട്ടും അക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാം. ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള സ്ഥിതിക്ക് അനുകൂല തീരുമാനമുണ്ടാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല.
സാധാരണ ഗതിയില്‍ വി.എസിനെ പോലെ മുതിര്‍ന്ന ഒരു നേതാവിനെ സംസ്ഥാന കമ്മിറ്റിയിലെ പാനലില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം തേടേണ്ടത് ധാര്‍മ്മികമായ കടമയാണ്.
എന്നാല്‍ സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് വിഎസ് കേന്ദ്ര കമ്മിറ്റിക്ക് അയച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഒരു പത്രത്തില്‍ വന്നതാണ് പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തെ വിറളി പിടിപ്പിച്ചത്. വി.എസ് ആണ് ഇത് ചോര്‍ത്തിയതെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍ വി.എസ് അല്ല, വി.എസിനെ വെട്ടിലാക്കാന്‍ മറുപക്ഷമാണ് ചോര്‍ത്തിയതെന്ന് എതിര്‍വാദവുമുണ്ട്.
അതെന്തായാലും ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ തലേന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അടിയന്തരമായി ചേര്‍ന്ന് പ്രമേയം പാസാക്കുകയും പാര്‍ട്ടി സെക്രട്ടറി അത് വിശദീകരിക്കുകയും ചെയ്യുന്നത് അസാധാരണമായ നടപടിയാണ്. വി.എസ് രൂക്ഷമായ ആക്രമണം നടത്തിയ കാലത്തു പോലും പാര്‍ട്ടി സെക്രട്ടറി ഇത്ര കഠിനമായ ഭാഷയില്‍ പ്രത്യാക്രമണം നടത്തിയിട്ടില്ല. വി.എസും പൊട്ടിത്തെറിക്കുകയാണുണ്ടായത്. പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും ഉന്നതരായ നേതാക്കള്‍ പരസ്പരം പുലഭ്യം പറയുന്ന ദയനീയ കാഴ്ചയാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ തലേന്ന് കാണാന്‍ കഴിഞ്ഞത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (9 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (19 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (25 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (36 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (41 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (51 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends