കെ.എസ്.ആര്‍.ടി.സി-യില്‍ ഇന്ന് ബസ് ഡേ

കെ.എസ്.ആര്‍.ടി.സി ഓടിത്തുടങ്ങിയിട്ട് 77 കൊല്ലമായി. 1938 ഫെബ്രുവരി 20നാണ് ആദ്യമായി തിരുവിതാംകൂര്‍ സ്‌റ്റേററ് ട്രാന്‍സ്‌പോട്ടിന്റെ ബസ് കിഴക്കേകോട്ടയില്‍ നിന്ന് കവടിയാറിലേക്ക് ആദ്യ സര്‍വീസ് നടത്തിയത്. രാജകുടുബാംഗങ്ങളായിരുന്നു ആദ്യ യാത്രക്കാര്‍. 77ാം വാഷികമായ ഇന്നും ഒരു പുതിയ ബസ് കിഴക്കേകോട്ടയില്‍ നിന്ന് കവടിയാറിലേക്ക് ഓടും. തിരുവിതാംകൂര്‍ രാജകുടുംബത്തെ പ്രതിനിധീകരിച്ച് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയും ആദിത്യ വര്‍മ്മയും ഇന്ന് ബസില്‍ യാത്ര ചെയ്യും.
സാമ്പത്തിക പരാധീനതകളിലൂടെയാണ് ഇന്ന് കെ.എസ്.ആര്‍.ടി.സി. ഓടുന്നത്. അതിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പരമാവധി ആളുകളെ കെ.എസ്.ആര്‍.ടി.സി.യില്‍ എത്തിക്കുകയാണ് ലക്ഷ്യം. കെ.എസ്.ആര്‍.ടി.സി. എപ്ലോയീസ് അസോസിയേഷനാണ് എല്ലാവരും ഇന്ന് സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് ബസില്‍ യാത്ര ചെയ്യണമെന്ന സന്ദേശവുമായി ബസ് ഡേ ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.
ഇന്ന് സംസ്ഥാനത്തെ നിരത്തില്‍ പുതിയ അഞ്ച് ബസുകള്‍ അടക്കം അയ്യായിരത്തിലധികം ബസുകളാണ് കെ.എസ്.ആര്‍.ടി.സി ഇറക്കുന്നത്. ബസ് യാത്രയുടെ പ്രചരണസന്ദേശവുമായി മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്ന് ബസില്‍ യാത്ര ചെയ്യും.
ബസ് ഡേ പ്രമാണിച്ച് എല്ലാവരേയും ബസില്‍ കയറ്റാനുദ്ദേശിച്ചുകൊണ്ട് ഇന്നലെ സംസ്ഥാന വ്യാപകമായി വിളംബരജാഥകള്‍ നടത്തിയിരുന്നു. ബസ് ഡേ-യില്‍ ആറരക്കോടി രൂപ മുതല്‍ ഏഴു കോടി രൂപ വരെ കളക്ഷന്‍ കിട്ടുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ മാസത്തെ കോര്‍പ്പറേഷന്റെ ശരാശരി കളക്ഷന്‍ 5.30 കോടിയാണ്. കടത്തില്‍ മുങ്ങി നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സി. രണ്ട് മാസത്തെ പെന്‍ഷന്‍ കുടിശിക നല്‍കിയിട്ടില്ല. ശമ്പളം വരെ മുടങ്ങിയിരുന്നു. ഈ ഘട്ടത്തിലാണ് ജീവനക്കാര്‍ മററ് സംഘടനകളുടെ സഹകരണത്തോടെ കളക്ഷന്‍ വര്‍ദ്ധനവിനുള്ള പരിപാടികളുമായി രംഗത്തിറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
.
https://www.facebook.com/Malayalivartha
























