ഇപ്പോഴും എന്‍.സി.പിയില്‍ തന്നെയെന്ന് അജിത് പവാര്‍; ശരദ് പവാര്‍ തന്റെ നേതാവ്, ബി.ജെ.പി എന്‍.സി.പി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കും; തന്നെ പിന്തുണച്ച പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും നന്ദി
താന്‍ ഇപ്പോഴും എന്‍.സി.പിയില്‍ തന്നെയാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. ശരദ് പവാര്‍ തന്നെയാണ് തന്റെ നേതാവെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
ബി.ജെ.പിഎന്‍.സി.പി സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിക്കുമെന്നും അജിത് പവാര്‍ പറഞ്ഞു. ഒന്നും പേടിക്കാനില്ല. എല്ലാം ഭദ്രമാണ് .മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ ഉറപ്പുവരുത്തും. അനുനയ നീക്കത്തിന് വഴങ്ങില്ല. തന്നെ പിന്തുണച്ച പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും നന്ദിയെന്നും അജിത് പവാര്‍ ട്വിറ്ററില്‍ കുറിച്ചു.
മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അജിത് പവാറിന്റെ പുതിയ ട്വീറ്റ്.
എന്നാല്‍ അജിത് പവാറിനെ തള്ളി ശരദ് പവാര്‍ രംഗത്തെത്തി. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നമില്ലെന്ന് ശരദ് പവാര്‍ വ്യക്തമാക്കി,? ശിവസേന കോണ്‍ഗ്രസ് സഖ്യത്തിിനൊപ്പം നില്ക്കാന് തീരുമാനിച്ചത് പാര്‍ട്ടി ഒറ്റക്കെട്ടായാണ്. അജിത് പവാര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എന്‍.സി.പി അദ്ദേഹത്തെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ബി.ജെ.പിയുമായി കൈകോര്‍ത്ത അജിത് പവാറിന്റെ നടപടി പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹത്തോടൊപ്പം നില്ക്കുന്ന എന്‍.സി.പി എം.എല്‍.എമാര്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടി നേരിടേണ്ടി വരുമെന്നും ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha