ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി

രാജ്യത്ത് എല്ലായിടത്തും പവര്‍കട്ടുണ്ടെന്നും പുറത്തുനിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. മാസ ഉപഭോഗം ഉയരുമെന്ന് മുന്‍കൂട്ടി കണ്ട് ആസൂത്രണം നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മാസം മുതല്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി നാളെ വിപുലമായ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
'465 മെഗാവാട്ടിന്റെ കരാര്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് റദ്ദാക്കിയത് തെറ്റായിപ്പോയി. ഈ മാസം പീക്ക് സമയത്ത് ആവശ്യത്തിനുള്ള വൈദ്യുതി ഉണ്ടാകില്ലെന്ന് കഴിഞ്ഞ ജൂണില്‍തന്നെ വ്യക്തമായിരുന്നു. വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമം നേരത്തെ ചെയ്തില്ല. 150 മെഗാവാട്ട് കൂടി ന്യൂക്‌ളിയര്‍ പവര്‍ സ്‌റ്റേഷന്‍ ഉടന്‍ അധികമായി തരും' മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കമ്മി പരിഹരിക്കാന്‍ കൂടുതല്‍ വൈദ്യുതി നല്‍കാനാവില്ലെന്ന് കേന്ദ്രം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഗ്രിഡില്‍ നിന്ന് നിലവില്‍ 1600 മെഗാവാട്ടോളം കിട്ടുന്നുണ്ട്. അതില്‍ കൂടുതല്‍ തരപ്പെടുത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കേന്ദ്രം 50 മെഗാവാട്ട് അധികം നല്‍കി. ഇനിയും കൂടുതല്‍ ചോദിക്കരുതെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നേരിട്ട് പോയി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. മദ്ധ്യപ്രദേശില്‍ നിന്ന് സ്വാപ് കരാര്‍ അടിസ്ഥാനത്തില്‍ 200 മെഗാവാട്ട് ലഭ്യമാക്കിയെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി അതും കിട്ടുന്നില്ല.
https://www.facebook.com/Malayalivartha
























