സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

സെപ്തംബര്‍ മാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 1,068.79 കോടി രൂപ അനുവദിച്ചു. ഓരോ മാസത്തെയും പെന്‍ഷന്‍ കുടിശികയില്ലാതെ കൃത്യമായി വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ധനവകുപ്പ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി.
അര്‍ഹരായ വയോജനങ്ങള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ക്കായി 957.93 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ക്ഷേമവിധി ബോര്‍ഡുകള്‍ വഴിയുള്ള വിതരണത്തിനായി 110.86 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു.
ഈ മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി ട്രഷറിയില്‍ നിന്നും ആകെ 1,068.79 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, പെന്‍ഷന്‍ തുക ഗുണഭോക്താക്കളുടെ കൈകളിലെത്തിക്കുന്നതിന് കൃത്യമായ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. സെപ്തംബര്‍ 24 തന്നെ വിതരണം ആരംഭിക്കണമെന്നും ഒക്ടോബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha
























