'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം

സിനിമാ നടി മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒന്‍പത് ദിവസം സമരം നടത്തിയ സംഭവത്തില്‍ കേസെടുക്കാതെ വിട്ട കന്റോണ്‍മെന്റ് പോലീസിന്റെ നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. സമരത്തിന്റെ ഭാഗമായി ഒരു സ്ത്രീയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചിട്ടും പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാത്തത് പരിശോധിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
പൊതുപ്രവര്‍ത്തകനും കേരള ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ആണ് പരാതി നല്‍കിയത്. സനല്‍ കുമാര്‍ ശശിധരന് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്താനുള്ള അവകാശമുണ്ടെങ്കിലും, സമരത്തിന്റെ ഭാഗമായി മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തിലാണെന്ന തരത്തില്‍ പരസ്യപ്രചാരണം നടത്തുന്നത് നിയമപരമായി പരിശോധിക്കേണ്ട വിഷയമാണെന്നാണ് പരാതിക്കാരന്റെ നിലപാട്.
എന്നാല്‍, ഇത്രയും ദിവസങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടന്നിട്ടും കന്റോണ്‍മെന്റ് പോലീസ് സ്വമേധയാ കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് പരാതിയില്‍ പ്രധാനമായും ചോദിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പൊതുസ്ഥലത്ത് നടന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടും ആവശ്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യാത്തതിന്റെ സാഹചര്യം അന്വേഷിക്കണമെന്നും ജയ്സിങ് ആവശ്യപ്പെട്ടു.
സമരത്തിന്റെ പേരില്‍ നിയമപരമായ അവകാശം ഉപയോഗിക്കുമ്പോഴും മറ്റൊരാളെ അപമാനിക്കുന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അതുവഴി അവകാശമില്ലെന്നാണ് പരാതിക്കാരന്റെ വാദം. സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന സംഭവമായതിനാല്‍ പോലീസ് ഇക്കാര്യം ഗൗരവമായി പരിശോധിക്കേണ്ടിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
കേസെടുക്കാതെ വിട്ടത് പോലീസിന്റെ വീഴ്ചയാണോ, അതോ സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കേണ്ട സാഹചര്യമില്ലായിരുന്നോ എന്നതാണ് ഇനി ആഭ്യന്തര വകുപ്പ് പരിശോധിക്കേണ്ടത്. പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്ന നിയമനടപടികളുടെ സാധ്യത പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.
പരാതിക്ക് സെപ്റ്റംബര്‍ 23ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടിയും ലഭിച്ചു. പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























